Image

സെന്റ് തോമസ് മലയാളം സ്കൂള്‍, ലോംഗ് ഐലന്റ്, ന്യൂയോര്‍ക്ക്

Published on 06 August, 2017
സെന്റ് തോമസ് മലയാളം സ്കൂള്‍, ലോംഗ് ഐലന്റ്, ന്യൂയോര്‍ക്ക്
അമേരിക്കയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ മൂന്നു ദശാബ്ദത്തിലധികം സേവന പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു എളിയ മലയാളം സ്‌ക്കൂളാണു് സെന്റ് തോമസ് മലയാളം സ്‌ക്കൂള്‍, ലോങ് ഐലന്റ്, ന്യൂയോര്‍ക്കു്. 1986 ന്റെ ആരംഭത്തില്‍ തുടങ്ങി    ആരാധനയ്ക്കം സണ്‍ഡേ സ്‌ക്കുൂളിനും ശേഷം, ചുരുങ്ങിയ, ഞെരുങ്ങിയ സാഹചര്യങ്ങളില്‍ കുട്ടികളെ പിടിച്ചിരുത്തി മലയാളം പഠിപ്പിച്ചിരുന്നത് ഒരു സാധനയായി എടുത്തിരുന്നതാണു് ഒരുപക്ഷേ അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ മലയാളം സ്‌ക്കൂളെന്നു തോന്നുന്നു, പക്ഷേ ദേവാലയത്തിലെ കുട്ടികളെ മലയാളം പഠിപ്പിച്ച് ആരാധനയില്‍ ഭാഗഭാക്കുകളാക്കുകയെന്നതില്‍ കവിഞ്ഞ മറ്റൊരു ലക്ഷ്യവും ഈ സംരംഭത്തിനു പിറകില്‍ ഇല്ലായിരുന്നു എന്നതാണു് വാസ്തവം. വളര്‍ന്നും തളര്‍ന്നും, പുഷ്പിച്ചും ശുഷ്‌ക്കിച്ചും ആ ചെറുലത വളരുന്നുവെന്നു് അഭിമാനത്തോടും വിനയത്തോടും കൂടി സ്മരിക്കുകയാണു്. ഞാന്‍ കൂടി നടക്കുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്, ലോംഗ് ഐലന്റ്്  ദേവാലയത്തിലെ കുട്ടികള്‍ മലയാളം വായിക്കുന്നതും വി. ആരാധനയില്‍ പങ്കുകൊള്ളുന്നതും കാണുമ്പോള്‍ ലഭ്യമാകുന്ന നിര്‍വൃതിയാണു് അന്നു തുടങ്ങിവച്ച നിര്‍വ്വേതനയത്‌നത്തിന്റെ പ്രതിഫലം. 

        60 ല്‍പ്പരം കുട്ടികള്‍ രണ്ടു ക്ലാസ്സുകളിലായി ആഴ്ചയില്‍ ഓരോ ദിവസം വീതം, വര്‍ഷത്തില്‍ തണുപ്പകന്ന  മാസങ്ങളിലെ ചിട്ടയായ അദ്ധ്യാപനത്തിലൂടെ മലയാള മാതാവിന്റെ ഹൃദയത്തുടിപ്പുകള്‍ കാതും കരളും കനിഞ്ഞറിഞ്ഞ നാളുകള്‍ ഉണ്‍ടായിരുന്നു.  പ്രതിഫലേച്ഛ കൂടാതെയുള്ള ഈ സേവനത്തില്‍ക്കൂടി ലഭ്യമാകുന്ന ആനന്ദവും, ഓരോ കുഞ്ഞിലൂടെ ഓരോ ദീപമാണു് കൊളുത്തിവയ്ക്കുന്നതെന്ന ചിന്തയും സംതൃപ്തിയേകുന്നു.  മാതാപിതാക്കളുടെ മാതൃരാജ്യത്തിന്റെ മാധുര്യം സ്വന്തം കുഞ്ഞുങ്ങളിലേക്കു മാതൃഭാഷയാകുന്ന മുലപ്പാലിലൂടെ മാത്രമേ പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കയുള്ളുവെന്നത് നഗ്നമായ സത്യം മാത്രമാണു്. 'St. Thomas orthodox Church, Long Island (110 Schoolhouse Road, Levittown) ല്‍
ആണു് ഇപ്പോള്‍ സെന്റ് തോമസ് മലയാളം സ്‌ക്കൂള്‍ നടത്തുന്നത്.

മലയാളത്തിലും സംസ്‌കൃതത്തിലും മറ്റു പല വിഷയങ്ങളിലും അഞ്ചു ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റും നേടിയിട്ടുള്ള വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായാണു് രക്ഷാധികാരി.

കേരളത്തിലും നീലഗിരിയിലും ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയും, 35 വര്‍ഷത്തില്‍പ്പരം അമേരിക്കയില്‍ നാസാ കൗണ്ടി D.P.W. (Dpt. Of Public Works) Engineer –w ആയിരുന്ന ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ആണു് പ്രധാന അദ്ധ്യാപിക. Mr. Samuel Philipoലെ ആണു് Vice Principal. അദ്ധ്യയനം തികച്ചും സൗജന്യമായ ഈ സ്‌കൂള്‍ ഇപ്പോള്‍ ഞയറാഴ്ചകളില്‍  വി. കുര്‍ബ്ബാനയ്ക്കു ശേഷമാണു് നടത്തുന്നത്... 
    
July, 2017             Contact  Tel. #     516-746-5086  ®
New York                                             516-850-9153  (cell)



സെന്റ് തോമസ് മലയാളം സ്കൂള്‍, ലോംഗ് ഐലന്റ്, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക