അഹമ്മദാബാദ്: പത്തു ദിവസത്തെ
ബംഗളൂരു ജീവിതത്തിനുശേഷം ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാട്ടിലെത്തി.
ഇന്ന് രാവിലെ ബംഗളൂരുവില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അഹമ്മദാബാദിലെ
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എംഎല്‍എമാര്‍ എത്തിയത്.
തുടര്‍ന്നു കനത്ത സുരക്ഷയില്‍ എംഎല്‍എമാരെ സ്വകാര്യ റിസോര്‍ട്ടിലേക്കു മാറ്റി.
റിസോര്‍ട്ടില്‍ എംഎല്‍എമാരെ കാണാന്‍ പുറത്തുനിന്ന് ആരെയും അനുവദിക്കുന്നില്ല.
കനത്ത സുരക്ഷയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിനു
മുന്നോടിയായി ആണ് എംഎല്‍എമാര്‍ ഗുജറാത്തില്‍
തിരിച്ചെത്തിയത്.
44 ഗുജറാത്ത് എംഎല്‍എമാരാണ് ബംഗളൂരുവില്‍ റിസോര്‍ട്ടില്‍ തങ്ങിയിരുന്നത്.
തങ്ങളുടെ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഗുജറാത്ത് എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചത്.ചൊവ്വാഴ്ചഗുജറാത്തില് രാജ്യസഭാ
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാര്‍
രാജിവയ്ക്കാന്‍ ആരംഭിച്ചത്. അഞ്ചുപേരാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്