തിരുവന്തപുരം: ബിജെപി സംസ്ഥാന
അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. മെഡിക്കല്‍ കോളേജ് കോഴ
വിവാദത്തില്‍ ഈ മാസം പത്തിന് ഹാജരായി മൊഴി നല്‍കാനാണ് വിജിലന്‍സ്
ആവശ്യപ്പെട്ടിരിക്കുന്നത്. സ്വശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി
നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. ഇതാണ്
വിജിലന്‍സ് അന്വേഷിക്കുന്നത്.
കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരും
വിജിലന്‍സിന് മുന്നില്‍ ഹാജരാകും. എന്നാല്‍ കുമ്മനം രണ്ടാഴ്ചത്തെ സാവകാശം
ആവശ്യപ്പെട്ടു. സതീഷ് നായരോട് ഈ മാസം 24 ന് എത്തണമെന്നാണ് ആവശ്യം. വിജിലന്‍സ്
പ്രത്യേക യൂണിറ്റ് എസ്പി, കെ ജയകുമാറാണ് നോട്ടിസ് അയച്ചത്. മെഡിക്കല്‍ കോളജ്
അനുമതിക്കായി ആര് ഷാജി ബിജെപി നേതാക്കള്‍ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ്
കേസ്.