ദേശീയ പാതയോരത്തെ മദ്യനിരോധനം: വിധിയില്‍ ഭേദഗതി വരുത്താനാകില്ലെന്ന് സുപ്രീം കോടതി
Published on 10 August, 2017
ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍
പരിധിയില്‍ ഉളള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയില്‍ ഭേദഗതി
വരുത്താനാകില്ലെന്ന് സുപ്രീം കോടതി. വിധിയില്‍ വ്യക്തതയും ഭേദഗതിയും
വരുത്തണമെന്നാവശ്യപ്പെട്ട് മദ്യശാല ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി
തളളി.
ബാര്‍ ഉടമകളുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ്
കേഹാര്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ ഇതിനകം പറഞ്ഞ് കഴിഞ്ഞെന്നും അദ്ദേഹം
വ്യക്തമാക്കി. പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍
സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍
അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രിം കോടതിയുടെ നേരത്തെയുളള വിധി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല