വിക്രം നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സാമി. സംവിധായകന് ഹരിയും ചിയാന്‍ വിക്രമും ഒന്നിച്ചപ്പോള്‍ സാമി എന്ന പൊലീസ് കഥാപാത്രം തമിഴ് നാട്ടില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. ആ കഥാപാത്രത്തെ തിരികെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റ് ഒരുക്കാന്‍ ഒരുങ്ങുകയാണ് ഹരിയും വിക്രമും.
മലയാളിയായ കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
നിലവില്‍ അഭിനയിക്കുന്ന ധ്രുവ നക്ഷത്രം, സ്കെച്ച് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്രം സാമി 2ല്‍ ജോയിന്‍ ചെയ്യുക. പ്രഭു, ഡല്‍ഹി ഗണേഷ്, ജോണ്‍ വിജയ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് കനല് കണ്ണനാണ്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.