Image

കേരളീയര്‍ക്ക് മികച്ച വ്യക്തികളോട് ആദരവ് കുറവെന്ന് അടൂര്‍

Published on 15 August, 2017
കേരളീയര്‍ക്ക് മികച്ച വ്യക്തികളോട് ആദരവ് കുറവെന്ന് അടൂര്‍
വ്യക്തികളെ ആദരിക്കുന്നതിന് പകരം ഇകഴ്ത്തുന്നതിലാണ് കേരളീയര്‍ക്ക് താത്പര്യമെന്ന് പ്രമുഖ ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേസരി സ്മാരക ട്രസ്റ്റിന്റെ പ്രഥമ കേസരി മാധ്യമപുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന് സമ്മാനിച്ചുകൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അടൂര്‍.

പ്രതിഭകളെ ആദരിക്കാന്‍ കേരളം ഇനിയും പഠിച്ചിട്ടില്ല. വ്യക്തികളെക്കുറിച്ച് മോശമായി വരുന്ന വാര്‍ത്തകളോടാണ് താല്‍പര്യമെന്നതിനാല്‍ പച്ചക്കളളമാണെങ്കിലും വായിക്കാന്‍ ആള്‍ക്കാരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക