Image

രാജധാനി എക്‌സ്‌പ്രസില്‍ കവര്‍ച്ച; 12 ലക്ഷത്തിലധികം രൂപനഷ്ടമായെന്ന്‌ യാത്രക്കാര്‍

Published on 16 August, 2017
രാജധാനി എക്‌സ്‌പ്രസില്‍ കവര്‍ച്ച;  12 ലക്ഷത്തിലധികം രൂപനഷ്ടമായെന്ന്‌ യാത്രക്കാര്‍
രാജധാനി എക്‌സ്‌പ്രസില്‍ കവര്‍ച്ച. യാത്രക്കാരുടെ 12 ലക്ഷം രൂപയിലധികം നഷ്ടമായെന്നാണ്‌ കണക്കുകള്‍. ട്രെയിന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ ഇന്ന്‌ രാവിലെ എത്തിയപ്പോഴാണ്‌ കൈവശമുള്ള പണം മോഷണം പോയത്‌ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ യാത്രക്കാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി.

എട്ടോളം കോച്ചുകളില്‍ നിന്നാണ്‌ പണം മോഷണം പോയിരിക്കുന്നത്‌. യാത്രക്കാരെ മയക്കുമരുന്നു നല്‍കി ഉറക്കി കിടത്തിയിട്ടാണ്‌ കവര്‍ച്ചെയെന്നും ആരോപണം ഉയരുന്നുണ്ട്‌. പെട്ടെന്ന്‌ഉറക്കംവരുന്നതുപോലെതങ്ങള്‍ക്കനുഭവപ്പെട്ടുവെന്നും ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ പേഴ്‌സും മറ്റു വിലപിടിപ്പുളള വസ്‌തുക്കളുമെല്ലാം മോഷണം പോയിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു

യാത്രക്കാരുടെ ഫോണ്‍, ലാപ്‌ടോപ്‌, സ്വര്‍ണാഭരണങ്ങള്‍,പണം തുടങ്ങിയവയാണ്‌ മോഷണം പോയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക