Image

ജര്‍മ്മന്‍ സിറ്റികളില്‍ കൂടുതല്‍ ആളുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 18 August, 2017
ജര്‍മ്മന്‍ സിറ്റികളില്‍ കൂടുതല്‍ ആളുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നു
ബെര്‍ലിന്‍: ജര്‍മ്മന്‍ നഗരങ്ങളില്‍ കഴിഞ്ഞ 2012 ന് ശേഷം കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉപയോഗിക്കുന്നു. നഗരങ്ങളിലെ ട്രാഫിക് ജാമുകളും, അതേതുടര്‍ന്ന് ഉണ്ടാകുന്ന കാലതാമസവും, കാര്‍ റിപ്പയറിംങ്ങില്‍ വന്ന വര്‍ദ്ധിച്ച ചിലവും ഇതിന് പ്രധാന കാരണമായി ജര്‍മന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ സെന്‍ട്രല്‍ സംഘടന പറഞ്ഞു. ഈ വര്‍ഷം 2017 ലെ ആറുമാസം 5,2 മില്യാര്‍ഡന്‍  ആള്‍ക്കാര്‍ ജര്‍മന്‍ നഗരങ്ങളില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉപയോഗിച്ചു.

കഴിഞ്ഞ വര്‍ഷം 2016 നേക്കാള്‍ ഒന്നര ശതാനം വര്‍ദ്ധനവായ 6.4 മില്യാര്‍ഡന്‍  യൂറോ ആണ് ഈ വര്‍ഷം 2017 ലെ ആറുമാസം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉണ്ടാക്കിയത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ചത് അണ്ടര്‍ഗ്രൈണ്ട് ട്രെയിനുകളും, ലോക്കല്‍ ഫാസ്റ്റ് ട്രെയിന്‍, ട്രാമുകള്‍ എന്നിവയാണ്. ബസുകളുടെ ഉപയോഗം 0.5 ശതമാനം ആയിരുന്നു. നഗരങ്ങളിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യാത്രാ വര്‍ദ്ധനവ് കണക്കിലെടുത്ത് ജര്‍മനിയിലെ പ്രധാന നഗരങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം വികസിപ്പിക്കാനും, പരിഷ്‌ക്കരിക്കാനും വിവിധ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ പ്ലാന്‍ ചെയ്യുന്നു. അതുപോലെ ജര്‍മന്‍ നഗരങ്ങളിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണെന്നും കണക്കാക്കി.

ജര്‍മ്മന്‍ സിറ്റികളില്‍ കൂടുതല്‍ ആളുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക