Image

ഇതും വിധിയുടെ ക്രൂരതയോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 21 August, 2017
ഇതും വിധിയുടെ ക്രൂരതയോ? (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
അവള്‍ തന്നിലെ സ്ത്രീത്വത്തെ വെറുക്കുമോ? അതോ പുരുഷവര്‍ഗ്ഗത്തെ വെറുക്കുമോ?

പത്താം വയസ്സില്‍ തന്റെ കയ്യിലെ കളിപ്പാട്ടത്തെ തട്ടിക്കളഞ്ഞു, സ്വന്തംശാരീരിക സുഖത്തിനായി ദൗര്‍ബല്യസാക്ഷാത്കാരത്തിനായി, പലതവണലംഗിക പീഡനത്തിനിരയായി നിയമത്തിന്റെ മുന്നിലുംതോല്‍ വിസമ്മതിച്ചു കൊണ്ടുപത്തുമാസം ചുമന്നു ഒരുകുഞ്ഞിന് ജന്മംനല്‍കാന്‍ ഇടവരുത്തിയ അമ്മാവനെന്ന പുരുഷവര്‍ഗ്ഗത്തിനോടവള്‍ എങ്ങിനെപ്രതികരിയ്ക്കണം? അവ ളിലെ സ്ത്രീബോധവധിയാകുമ്പോള്‍ അവളിലെ സ്ത്രീത്വത്തെ എങ്ങിനെ അവള്‍ ഏറ്റെടുക്കും?

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വായിയ്ക്കാനിടയായ ലൈംഗികപീഡനത്തിന് ഇരയായ പത്തുവയസ്സുകാരി പെണ്‍കുട്ടി ഒരുപെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവളുടെ മാതാപിതാക്കള്‍ ആപിഞ്ചുകുഞ്ഞിനെ ആര്‍ക്കെങ്കിലും ദത്തെടുക്കാനായി കൊടുക്കാന്‍ തീരുമാനിച്ചു എന്നവാര്‍ത്ത എന്നിലെസ്ത്രീയെ, മാതൃത്വത്തെ നൊമ്പരപ്പെടുത്താനും, ഒരുപാട് ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിയ്ക്കാനും ഇടവരുത്തി.

തന്റെ ഉദരത്തില്‍ ഒരു ജീവന്‍തുടിച്ചുവെന്ന യാഥാര്‍ഥ്യം പോലുംതിരിച്ചറിയാന്‍ മാത്രംവളരാത്തമനസ്സ്, മാതാപിടാക്കളു െടസ്‌നേഹത്തില്‍ വാത്സല്യത്തില്‍ നീന്തിതുടിച്ച് ഒരുവര്‍ണ്ണശബളമായ ചത്രശലഭത്തെപ്പോലെ പറന്നുനടക്കേണ്ട പ്രായം. ഇണക്കവും,പിണക്കവും,വാശിയുംകൊച്ചുവാര്‍ത്തമാന വുമായിഒരുകിലുക്കാം പെട്ടിയായിസമൂഹത്തില്‍ കാണപ്പെടേണ്ടവള്‍. അവള്‍ക്കു സംഭവിച്ചത്അവള്‍ക്കു ഉള്‍ക്കൊള്ളാനാകാവുന്ന നഷ്ടമാണോ? അവളില്‍ അവളറിയാതെഉര്‍ന്നിറങ്ങിയ മാതൃത്വംവീണ്ടുമൊരു ബാല്യം അനുഭവിച്ചറിയാന്‍ അവളെ അനുവദിയ്ക്കുമോ?

എന്നും ഒരുമയില്പീലിപോലെ എല്ലാവരും തന്റെ മനസ്സിന്റെ പുസ്തക ത്തില്‍ സൂക്ഷിയ്ക്കുന്ന ബാല്യംഅവളെ സംബന്ധിച്ച് എന്താണ്? അവള്‍ക്കുചുറ്റുമുള്ള സമൂഹംഅവളെതിരിച്ചറിയുന്നത് ഏതുകണ്ണുകൊണ്ടായിരിയ്ക്കും? കാലത്തിനുഅ വളിലെ ഈദുരവസ്ഥയെമാച്ചുകളഞ്ഞു അവള്‍ക്കുനഷ്ടപ്പെട്ടബാല്യം തിരിച്ചു നല്‍കാന്‍കഴിയുമോ?

ഇത്തരം അനുഭവങ്ങളിലൂടെകടന്നുപോയ അനവധിബാല്യങ്ങള്‍ ഇവിടെ ജനിച്ചുമരിച്ചിട്ടുണ്ടാകാം. ഇന്ന് വിദ്യാഭ്യാസനിരക്ക് വര്‍ധിച്ചു,ജീവിതനിലവാരം ഉയര്‍ന്നു, സാങ്കേതികവിദ്യകള്‍ പുരോഗമിച്ചു, കൂട്ടു കുടുംബങ്ങള്‍ അണുകുടുംബങ്ങളായി എന്നിട്ടും ഇത്തരത്തിലുള്ള സമൂഹത്തിലെ പൈശാചികതയ്‌ക്കെതിരെ ശബ്ദമുയര്‍ത്താതെ എല്ലാംമനസ്സിലൊതുക്കി സ്വയം വിതുമ്പികാലം കഴിയ്ക്കാന്‍ ഈക്രൂരത യ്ക്ക്ബലിയാടായവരെ പ്രേരിപ്പിയ്ക്കുന്നത് ഒരുപക്ഷെനമ്മുടെ സമൂഹത്തിന്റെകണ്ണിന്റെ മുള്‍മുനകള്‍തന്നെയാകാം.

സമൂഹത്തില്‍ സംഭവിയ്ക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന ഒന്ന് കുറ്റവാളിക ള്‍അധികവും അടുത്തറിയാവുന്നതോ, അല്ലെങ്കില്‍ അടുത്തബന്ധുവോ, ആ കുടുംബവുമായ ിഏറ്റവുംഅടുപ്പമുള്ളവരോ തന്നെആണെന്നാണ്. അതില്‍നിന്നുംമനസ്സിലാക്കേണ്ടത് സ്വന്തംമാതാപിതാക്കളല്ലാതെ ആ ര്‍ക്കുംകുട്ടികളില്‍ അമിതസ്വാതന്ത്രം എടുക്കുന്നത്തടഞ്ഞാല്‍ ഇത്തരം സംഭവങ്ങള്‍ഒരു പരിധിവരെതടുക്കാം എന്നല്ലേ! മനുഷ്യമനസ്സില്‍ ഒളിഞ്ഞിരിയ്ക്കുന്നപിശാചിനെതിരിച്ചറിയാന്‍ പെട്ടെന്ന് കഴിഞ്ഞെന്നിരിയ്ക്കില്ല.

അത് മാത്രമല്ല സാഹചര്യങ്ങളും ഇത്തരം നീചപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിയ്ക്കുന്നു. കുട്ടികള്‍ തന്റെമാതാപിതാക്കളല്ലാതെ ഏതൊരുവനടുത്തും കൂടു തല്‍ഇടപഴകുമ്പോള്‍ അവിടെഅച്ഛനമ്മമാരുടെ സൂക്ഷ്മനിരീക്ഷണം അനിവാര്യമാണ്. മാതാപിതാക്കളുടെ തന്നോടുള്ളസാമീപ്യവും, മറ്റുള്ളവരുടെസാമീപ്യവും എങ്ങിനെ വ്യത്യസ്തമാണെന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടികളെ അമ്മമാര്‍ പ്രാപ്തരാക്കണം. മാതാപിതാക്കള്‍ക്കു കൂടെയല്ലാതെയോ, ഇനിജോലിചെയ്യുന്ന മാതാപിതാക്കളാണെങ്കില്‍ ശരിയായവിശ്വസിയ്ക്ക ാനുതകുന്ന, കുട്ടികളെ പരിചരിയ്ക്കുന്നസ്ഥലത്തോമാത്രമേകുട്ടികളെ സംരക്ഷിയ്ക്കാവു. തങ്ങളുടെ അഭാവത്തില്‍ അവരില്‍കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ ആര്‍ക്കും അവസരംനല്‍കരുത്. സാധാരണവുംഅസാധാരണവുമായ പുരുഷന്റെ സ്പര്ശനത്തെക്കുറിച്ചും, പുരുഷന്റെ സാമീപ്യത്തെക്കുറിച്ചും അമ്മമാര്‍പെണ്‍കുട്ടികളെ ആവുംവിധത്തില്‍ ബോധവദികളാക്കണം. നിര്ബന്ധിതരായി ആരെങ്കിലുംതന്നെ വശപ്പെടുത്തുവാന്‍ മുതിര്‍ന്നാല്‍ ഭയന്ന്അവര്‍ക്ക ്വഴങ്ങാതെ ഉറക്കെശബ്ദമുണ്ടാക്കിമറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിയ്ക്കാന്‍ അവരെ പഠിപ്പിക്കാം. ആരുമായും, സ്കൂളിലെ അദ്ധ്യാപകരായുമായി പോലും തനിയെ ഇടപെടാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കാതിരിയ്ക്കാതെ ശ്രദ്ധിയ്ക്കാന്‍ അവരെ പറഞ്ഞു മനസ്സിലാക്കണം. കുട്ടികളുടെ വസ്ത്ര ധാരണത്തിലും മാതാപിതാക്കള്‍ ബോധവാന്മാരായിരിയ്ക്കണം.

ഓരോദിവസവും തന്റെകുട്ടികള്‍ ചെലവഴിയ്ക്കുന്ന നിമിഷങ്ങളെക്കുറിച്ചും, അവര്‍ ഇടപെടുന്നവരെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍കുട്ടികളെ അതിനായി കൂടുതല്‍പ്രോത്സാഹിപ്പിയ്ക്കണം. കുട്ടികള്‍ക്കെന്തും ഭയം കൂടാതെതുറന്നുപറയാനുള്ള അവസരവും ആത്മവിശ്വാസവുംമാതാപിതാക്കള്‍ നല്‍കണം.

ഇന്ന് പലസ്കൂളുകളും, സാമൂഹികസംഘടനകളും ഇത്തരംധാരാളംബോധവത്കരണ പരിപ ാടികളുമായി മുന്നോട്ടുവരുന്നത്ശരിയ്ക്കും അഭിനന്ദനീയം തന്നെ. എന്നിരുന്നാ ലുംഇത്തരം ബോധവത്കരണ പരിപാടികള്‍ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ സംഘടിപ്പിയ്ക്കാന്‍, പഠനവിഷയങ്ങളുടെഒരുഭാഗമാക്കാന്‍ശ്രദ്ധിച്ചാല്‍ഇത്തരംദുരവസ്ഥയ് ക്ക്അടിമപ്പെടേണ്ടിവരുന്ന പിഞ്ചോമനകളെയും, അ വര്‍ക്കുവേണ്ടികണ്ണീരൊഴുക്കുന്ന മാതാപിതാക്കളെയും കണ്മുന്നില്‍ കാണാതെയും, ഇത്തരം കദനകഥകളെക്കുറിച്ച് കേള്‍ ക്കാതെയുമുള്ള ഒരുശക്തമായ സമൂഹംനമുക്ക് ്രപതീക്ഷിയ്ക്കാം.

മാറിവരുന്ന വിദ്യാഭ്യാസരീതികളും, രാഷ്ട്രീയപശ്ചാത്തലങ്ങളും ഇത്തരം ക്രൂരതകള്‍ക്കെതിരെ എങ്ങിനെ പോരാടാന്‍ കഴിയുമെന്നത് വൈകാതെതന്നെ ചിന്തിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.

Join WhatsApp News
വിദ്യാധരൻ 2017-08-21 09:23:34
ദുഃഖിക്കുന്നു ഞാനും
നിങ്ങളൊത്ത് ലേഖികെ
അപരിയാപ്തമെൻ
വാക്കുകൾ ആശ്വസിപ്പിക്കാൻ
പുരുഷവർഗത്തിനകവേ
കളങ്കമേറ്റും ദുഷ്‌ച്ചെയ്‌തികൾ
തുടരുകയാണ് ലോകമെങ്ങും
അഭംഗുരം, ആരുണ്ട് തടുക്കുവാൻ
വേലിതന്നെ വിളവു തിന്നും കാലം
നിയമരക്ഷകർ തന്നെയതിൻ ലംഘകർ
ഓർത്ത്പോയി ഞാൻ സൂര്യനെല്ലിയും
നീതിക്കായുഴറിയാ പെൺകിടാവിനേം
പിച്ചിച്ചീന്തിയൊരു നിയമനിർമ്മാതാവ്
പിന്നീട് ഒളിച്ചുപോയി രാജ്യസഭയ്ക്കുള്ളിൽ
വിലസുന്നു ലജ്ജയെന്യേ സർവ്വലോകോം
സ്വീകരിക്കുന്നു പുരുഷകേസരികളവനേ
നിർലജ്ജം ഐക്യനാട്ടിലും
ഒന്ന് മാത്രം ഉറപ്പു നൽകുന്നു
ബന്ധിക്കുമെൻ കാമമോഹം ഞാൻ
അന്ധനാകാതെ നോക്കും സംയമനോപാധിയാൽ
ചലിക്കട്ടെ തൂലിക സാഹിത്യപ്രഭുക്കളെ 
ദുർഗ്രഹ കവിതക്കുറിച്ചു സമയം-
പോക്കും കാവ്യശ്രേഷ്ഠരെ
അധർമ്മത്തിനെതിരെ പോരാടുവിൻ .

Prg 2017-08-21 09:33:32

ഹോം ഡിപ്പാർട്മെന്റ് പ്രസിദ്ധീകരണ പ്രകാരം 80% കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് കുട്ടി അറിയുന്ന, വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ആളുകള്മൂലമാണ്.  അടുത്ത ബന്ധുവാകാം, അയല്ക്കാരന്ആകാം, സ്വന്തം പിതാവുതന്നെയാകാം,  അദ്ധ്യാപകന്ആകാം, കുടുംബ സുഹൃത്ത് ആകാം, മറ്റാരുമാകാം. ഇത്തരം പീഡനങ്ങളാണ് മഹാഭൂരിപക്ഷവും എന്നതിനാല്ഇത് എങ്ങനെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യാം എന്നതാണ്  നാം ചിന്തിക്കേണ്ടത്.

 മുതിർന്നവരെ പോലെ കുട്ടിയും സമൂഹത്തിലെ അംഗമാണ്. കുട്ടിക്ക് ബന്ധങ്ങള്വേണം, സൗഹൃദങ്ങള്വേണം, സ്കൂളും അയൽവക്കവുംഒക്കെ വേണം. ലൈംഗികമായി പീഡിപ്പിക്കപ്പെടാനുള്ള സാധ്യത മൂലം കുട്ടിയെ സമൂഹത്തില്നിന്ന് അകറ്റാനാവില്ല. അതുപോലെ തന്നെ കുട്ടിയുമായി ഇടപഴകുന്നവരില്മഹാഭൂരിപക്ഷവും ലൈംഗിക പീഡനത്തിനു മുതിരുന്നവരുമല്ല. എന്നിരിക്കെ തന്നെ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായാല്അതിന്റെ ഗുരുതരമായ പ്രത്യാഘാതം  മനസ്സിലാക്കി കഴിവതും അത്തരം ഒരു സംഭവത്തിനുള്ള സാധ്യത തടയേണ്ടതുമുണ്ട്.

അതായത് ഇന്ത്യയില്രണ്ടിലൊരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. അഞ്ചില്ഒരു കുട്ടിക്കുമേല്ഗുരുതരമായ ലൈംഗിക കുറ്റം ചെയ്യുന്നു.          ഇവരില്ധരികരും  ദരിദ്രരും സനാഥരും അനാഥരും ഉണ്ട്. വിദ്യാസമ്പന്നരുടെ കുട്ടിയും നിരക്ഷരരുടെ  കുട്ടികളും ഉണ്ട്.  സ്വതേയുള്ള അപകട സാധ്യത - ഇന്‍‌ഹെറന്റ് റിസ്ക് - ലൈംഗിക പീഡനത്തില്ഇന്ത്യയില്വളരെ അധികമാണ്. വസ്തുത നിഷേധിച്ച് നമ്മുടെ കുട്ടികള്സുരക്ഷിതരെന്ന് നടിക്കുന്നത് കാര്യങ്ങള്കൂടുതല്വഷളാക്കും.

കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാനുള്ള പോം വഴി ജ്യോതിലക്ഷിമി ഉദ്ദശിക്കുന്നതുപോലെ അതായത് കണ്‍‌ട്രോള്റിസ്ക് കുറയ്ക്കുകയാണ് നമുക്കു ചെയ്യാനാവുന്നത്.  80% കുറ്റവാളികള്‍  കുട്ടിയോട് അടുപ്പമുള്ളവരില്പെടുന്നെന്ന് ശ്രദ്ധിച്ചല്ലോ, അവര്എങ്ങനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ശ്രദ്ധിക്കാം. അപരിചിതര്ചെയ്യുമ്പോലെ ഇവര്കുട്ടിയെ പെട്ടെന്ന് ലൈംഗികമായി ആക്രമിക്കാറില്ല. ഏതാണ്ട് എല്ലായ്പ്പോഴും കുട്ടിക്കുമേല്ലൈംഗിക കുറ്റം നിര്‍‌വഹിക്കുന്നതിനു കുട്ടിയെ "തയ്യാറെടുപ്പിക്കുക" ആണ് ചെയ്യാറ്. ഇതിനെ ക്രിമിനോളജിസ്റ്റുകള്ഗ്രൂമിങ്ങ് എന്നു വിളിക്കുന്നു. ഘട്ടം ഘട്ടമായി സമയമെടുത്തോ വളരെ വേഗമോ കുറ്റവാളി ഗ്രൂമിങ്ങ് ചെയ്തേക്കാം എങ്കിലും

മുത്തശ്ശി 2017-08-21 10:41:32
അമ്മമാർക്ക് ഇപ്പോഴും പെൺകുട്ടികളുടെമേൽ എപ്പോഴും ഒരു കണ്ണുവേണം. മിക്ക അപ്പന്മാർക്കും  മറ്റുള്ളവരുടെ പെൺകുട്ടികുളുടെമേളാണല്ലോ കണ്ണ്. ഒന്നിനെം  വിശ്വസിക്കാൻ കൊള്ളാത്ത കാലം . പച്ചിരുമ്പും കന്തോം പോലല്ലേ ആണും പെണ്ണും. പെൺപിള്ളേർ നേരത്തെ ഋതുമതികൾ ആകും. അപ്പോൾ പെൺകുട്ടികളെ അനുഗ്രഹം പ്രാപിക്കാൻ അച്ചന്മാരുടെയും സന്യസിമാരുടെയും  അടുക്കൽ ഒട്ടും വിട്ടുകൂടാ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്വന്തം തന്തയാണെങ്കിലും ഒരു നോട്ടം വേണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക