തമിഴിലും മലയാളത്തിലും നിരവധി ആരാധകരെ സംബാധിച്ച താരമാണ് വിജയ് സേതുപതി. വിക്രം വേദ കൂടി ഹിറ്റായതോടെ താരത്തിന് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ‘ജംഗ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് സേതുപതി. അധോലോക നേതാവായാണ് ‘ജംഗ’യില്‍ താരം എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പാരിസിലാണ് വിജയ് സേതുപതി ഇപ്പോള്‍. നായികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. ‘ജംഗ’യിലെ നൃത്തരംഗങ്ങള്‍ ഒരുക്കുന്നത് രാജു സുന്ദരമാണ്.സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ്യും ഒന്നിക്കുന്നത്. ‘ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഗോകുലും വിജയ്യും ആദ്യമായി ഒന്നിച്ചത്