Image

യൂത്ത് യൂണിയന്‍ ഏകദിന കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ രണ്ടിന്

Published on 25 August, 2017
യൂത്ത് യൂണിയന്‍ ഏകദിന കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ രണ്ടിന്
  
കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ യുവജന സംഘടനയായ 'യൂത്ത് യൂണിയന്റെ' ആഭിമുഖ്യത്തില്‍ കബ്ദില്‍ വച്ചു സെപ്റ്റംബര്‍ രണ്ടിന് ഇടവക ജനങ്ങള്‍ക്കായി ഒരു ഏകദിന കോണ്‍ഫറസ് നടത്തപ്പെടും. രാവിലെ 9ന് ആരംഭിച്ച് വൈകിട്ടു അഞ്ചിനു അവസാനിക്കുന്ന കോണ്‍ഫറസില്‍ മുതിര്‍ന്നവരെയും കുട്ടികളെയും വേര്‍തിരിച്ചു പ്രത്യേകമായിട്ടായിരിക്കും ക്ലാസുകള്‍ എടുക്കുക. 

ന്ധവിവാഹംന്ധ ദൈവത്തിന്റെ രൂപകല്‍പന എന്നതാണ് കോണ്‍ഫ്രന്‍സിന്റെ പ്രധാന വിഷയം. റവ. സജി എബ്രാഹം , ജിജി, മഞ്ജു എന്നിവരെ കൂടാതെ ജയന്‍ വര്‍ഗ്ഗീസ് (ഡയറക്ടര്‍ സിഇഎഫ്, മുംബൈ) എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. കുട്ടികള്‍ക്കായി സിഇഎഫ് കുവൈറ്റിന്റെയും ഇടവക സണ്‍ഡേ സ്‌കൂളിന്റെയും നേതൃത്വത്തില്‍ രസകരമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സിജുമോന്‍ എബ്രഹാം(യൂത്ത് യൂണിയന്‍, വൈസ് പ്രസിഡന്റ്, എബി ഈപ്പന്‍(യൂത്ത് യൂണിയന്‍, സെക്രട്ടറി) വികാരി റവ. സജി എബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക