Image

കെഫാക് സീസണ്‍ ആറിന് ആവേശകരമായ തുടക്കം

Published on 25 August, 2017
കെഫാക് സീസണ്‍ ആറിന് ആവേശകരമായ തുടക്കം
  
കുവൈറ്റ് സിറ്റി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കുവൈറ്റിന്റെ മണ്ണില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം . കെഫാക് സീസണ്‍ ആറ് സോക്കര്‍ ലീഗ് മാസ്‌റ്റേഴ്‌സ് ലീഗ് മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കം കനത്ത ചൂടിനെ വകവയ്ക്കാതെ മിശ്രിഫിലെ പബ്ലിക് യൂത്ത് സ്‌റ്റേഡിയത്തില്‍ കളത്തിറങ്ങിയ ടീമുകള്‍ കെഫാക് സീസണ്‍ ആറിന്റെ ആദ്യദിനം അവിസ്മരണീയമാക്കി . ആദ്യ ദിനത്തില്‍ സോക്കര്‍ കേരള , യങ് ഷൂട്ടേര്‍സ്, സില്‍വര്‍ സ്റ്റാര്‍സ്, സ്പാര്‍ക്‌സ് എന്നീ ടീമുകള്‍ക്ക് ജയം.

ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാന്പ്യന്മാരായ സോക്കര്‍ കേരള ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ശക്തരായ സിഎഫ്‌സി സാല്‍മിയയെ പരാജയപ്പെടുത്തി. നിധീഷ്, ഡൊമിനിക്, റംഷീദ് എന്നിവരാണ് സോക്കറിന് വേണ്ടി ഗോള്‍ നേടിയത്. വാശിയേറിയ രണ്ടാം മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് അബ്ബാസിയ ബിഗ്‌ബോയ്‌സിനെ പരാജയപ്പെടുത്തി. 

ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നിട്ടു നിന്ന യംഗ് ഷൂട്ടേര്‍സ് ഷബീറിന്റെ ഹാട്രിക്കിന്റെ മികവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ബിഗ്‌ബോയ്‌സിനു വേണ്ടി റഫീഖ്, ഷഫീക് എന്നിവരാണ് ഗോള്‍ നേടിയത്. മൂന്നാം മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍സ് എഫ്.സി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് ട്രിവാന്‍ഡ്രം സ്‌െ്രെടക്കേഴ്‌സിനെ പരാജയപ്പെടുത്തി സില്‍വര്‍ സ്റ്റാറിന് വേണ്ടി ദീപക്, റയീസ്, അഫ്താബ് നാലാം മത്സരത്തില്‍ രണ്ടാം പകുതിയുടെ അവസാന മിനുറ്റില്‍ ഷനീനാണ് വിജയ ഗോള്‍ നേടിയത് . ഇന്ന് ഗ്രൂപ് ബി യിലെ മത്സരങ്ങള്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക