Image

ബ്രെക്‌സിറ്റിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ ആയിരക്കണക്കിന് പുതിയ ജോലി സാദ്ധ്യത

ജോര്‍ജ് ജോണ്‍ Published on 26 August, 2017
ബ്രെക്‌സിറ്റിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ ആയിരക്കണക്കിന് പുതിയ ജോലി സാദ്ധ്യത
ഫ്രാങ്ക്ഫര്‍ട്ട്: ബ്രെക്‌സിറ്റോടെ ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയശേഷം ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ച്ചേഞ്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി ആയിരക്കണക്കി് പുതിയ ജോലി സാദ്ധ്യത ഉണ്ടാകുമെന്ന് ഓട്ടോ ബൈസ്‌ഹൈം ഫൈനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ച്ചേഞ്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ വരുന്നതോടെ റൈന്‍ മൈന്‍ ഏരിയായില്‍ വന്‍ സാമ്പത്തിക വളര്‍ച്ചയും, ജോലി ഒഴിവുകളും ഉണ്ടാകും. ലോക ബാങ്കുകളുടെ പുതിയ ബ്രാഞ്ചുകള്‍ വരുന്നത് കൂടാതെ റിയല്‍ എസ്‌റ്റേറ്റ് മേഖല, വാഹന വില്പന, റിപ്പെയെര്‍ മേഖല, കെട്ടിട നിര്‍മ്മാണ മേഖല, കംമ്പ്യൂട്ടര്‍ പ്രാഗ്രാമര്‍, റിപ്പയര്‍ മേഖല എന്നിവകളിലെല്ലാം വന്‍തോതില്‍ ജോലി ഒഴിവുകള്‍ ഉണ്ടാകും.

അടുത്ത വര്‍ഷം 2018 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്, റൈന്‍ മൈന്‍ ഏരിയായില്‍ ഈ പുതിയ ജോലി സാദ്ധ്യതകള്‍ ആരംഭിക്കുമെന്ന് ഓട്ടോ ബൈസ്‌ഹൈം ഫൈനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. ഈ മേഖലകളിലെ ജോലി ഒഴിവുകള്‍ പ്രഖ്യാപിക്കുബോള്‍ തന്നെ പെട്ടെന്ന് പ്രതികരിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം നേടി എടുക്കാം. ജര്‍മനിയിലെ രണ്ടാം തലമുറ പ്രവാസികള്‍ കൂടുതല്‍ ജാഗരൂകരായി ശ്രമിച്ചാല്‍ ഈ ജോലികളില്‍ കുറെ ശതമാനം നേടി എടുക്കാന്‍ സാധിക്കും.

ബ്രെക്‌സിറ്റിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ ആയിരക്കണക്കിന് പുതിയ ജോലി സാദ്ധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക