Image

സാഹോയില്‍ പ്രഭാസിനൊപ്പം മോഹന്‍ലാലും

Published on 30 August, 2017
സാഹോയില്‍ പ്രഭാസിനൊപ്പം മോഹന്‍ലാലും

  • ബാഹുബലി 2ന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. സുജീത്ത് ഒരുക്കുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലും അഭിനയിക്കും എന്നാണ് പുതിയ വിവരം. ആക്ഷന്‍ രംഗങ്ങള്‍ യഥേഷ്ടമുള്ള ചിത്രത്തില്‍ ഒരു ചാരന്റെ വേഷമാണ് പ്രഭാസിന്. മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രം തന്നെയാണ് എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രഭാസിനും മോഹന്‍ലാലിനും ഒപ്പം വമ്പന്‍ താരനിരതന്നെ ചിത്രത്തിലെത്തുന്നുണ്ട്. ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ശ്രദ്ധ കപൂറിന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണിത്. ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജരേക്കര്‍, ചങ്കി പാണ്ഡെ, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങിയവരാണ് സാഹോയിലെ മറ്റ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമാന്ത എന്നീ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളായിരുന്നു. ഇതോടെയാണ് മോഹന്‍ലാലിന് തെലുങ്കില്‍ വന്‍ ഡിമാന്റാണ്. ഇതാണ് ലാലിനെ പുതിയ ചിത്രത്തിലേയ്ക്കുള്ള വഴി തുറന്നതെന്നാണ് അറിയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക