Image

ഓട്ടക്കാലണ (കവിത: ശ്രീലക്ഷ്മി)

Published on 01 September, 2017
ഓട്ടക്കാലണ (കവിത: ശ്രീലക്ഷ്മി)
കാണം വിറ്റും നാലു കൈകള്‍
ഓണം ഊട്ടിയതും
നമ്മുക്കുവേണ്ടി
ഓട്ടക്കാലണയില്‍
സ്വപ്നങ്ങള്‍ ഊയലാടിയതും
നമ്മുക്കുവേണ്ടി
നാലുകണ്‍കളാല്‍
പ്രാണന്‍ പകര്‍ന്നതും
നമ്മുക്കുവേണ്ടി
അകലെ സദനത്തില്‍
പാഴായ സ്വപ്നങ്ങള്‍
പീളകെട്ടിയ നാല് കണ്ണുകള്‍
പോയൊരാ ഓണക്കാലത്തെ
ഇറുകെ പുണര്‍ന്നതും
നമ്മുക്ക് വേണ്ടി
നീറുന്നൊരോര്‍മ്മകള്‍
ചെപ്പ്തുറന്ന് പുറത്ത്
ചാടാതെ പൊത്തിവയ്പതും
നമ്മുക്കുവേണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക