Image

പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉഴവൂര്‍ പിക്ക്നിക് അവിസ്മരണിയമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2017
പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉഴവൂര്‍ പിക്ക്നിക് അവിസ്മരണിയമായി
ചിക്കാഗോ: ഉഴവൂരില്‍ നിന്നും മുള്ള പ്രവാസി മലയാളികള്‍ എല്ലാ വര്‍ഷവും ചിക്കഗോയില്‍ നടത്തി വരാരുള്ള ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്ക് നിക് ആഗസ്റ്റ് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ 11 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുള്ള ക്യാമ്പ് ഗ്രൗണ്ട് റോഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു, കായിക മത്സരങ്ങളുടെ ഉദ്ഘാടനം മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ കായിക വിനോധങ്ങള്‍ ഒരുക്കിയിരുന്നു. കസേരകളി, വോളിബോള്‍, ബാസ്കറ്റ്‌ബോള്‍,ചീട്ടുകളി തുടങ്ങി വിവിധ വിനോദങ്ങളില്‍ മുഴുകി ജനം പിക്ക്‌നിക് ഡേ ഒരു ഉത്സവമാക്കി.

കേരള തനിമയില്‍ പാചകം ചെയ്ത നാടന്‍ വിഭവങ്ങള്‍ ഏവരുടെയും ഇഷ്ടഭോജനമായി. കൂടാതെ വെജിറ്റേറിയന്‍/നോണ്‍വെജിറ്റേറിയന്‍ തരം തിരിച്ചുള്ള ബാര്‍ബിക്ക്യൂവും ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയിരുന്നു . .കോട്ടയം ജില്ലയില്‍ നിന്ന് 32 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ വികസിത നഗരം ഇന്ത്യയുടെ പത്താമത്തെ പ്രസിഡണ്ടായിരുന്ന ശ്രീ .ഗ. ഞ. നാരായാണന്റെ ജന്മദേശവും കൂടിയാണ്. ഉഴവൂര്‍ക്കരായ നിരവധി പേര്‍ ഈ വര്‍ഷത്തെ പിക്ക്‌നിക്കില്‍ പങ്കെടുത്തു സംഘാടകരുടെ കൃത്യനിഷ്ഠതയിലുള്ള നേതൃത്വ ക്രമീകരണങ്ങള്‍ പിക്ക്‌നിക്കിന്റെ വിജയത്തിന് സഹായകമായി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.
പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉഴവൂര്‍ പിക്ക്നിക് അവിസ്മരണിയമായി
പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉഴവൂര്‍ പിക്ക്നിക് അവിസ്മരണിയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക