Image

മഞ്ച് ഓണാഘോഷം സെപ്തംബര് രണ്ടിന് പാറ്റേഴ്സൺ സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ

ഫ്രാൻസിസ് തടത്തിൽ Published on 01 September, 2017
മഞ്ച് ഓണാഘോഷം സെപ്തംബര് രണ്ടിന് പാറ്റേഴ്സൺ സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ

ന്യൂജേഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (MANJ) യുടെ ആഭിമുഖ്യത്തിൽ വർഷത്തെ ഓണാഘോഷം പാറ്റേഴ്സണിലെ സൈന്റ്റ് ജോർജ് സിറോ മലബാർ പള്ളി ഓഡിറ്റിറ്റോറിയത്തിൽ  സെപ്റ്റ്മ്പർ രണ്ടിന് നടക്കും. രാവിലെ 11.30 മുതൽ വൈകുന്നേരം 4.00 വരെയാണ് ആഘോഷപരിപാടികൾ.

വത്യസ്തമായ ഓണം എന്ന ആശയത്തോടെ ന്യൂജേഴ്സിയിലെ ഒരു പാർക്കിൽ വച്ച് നടത്താനിരുന്ന ഓണാഘോഷം കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ഓഡിറ്റോറിയത്തിലേക്കു മാറ്റിയത്. തുറന്ന വേദിയിൽ സമ്പൂർണ ആഘോഷ പരിപാടിയാണ് നടത്താനിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്നു  ഓഡിറ്റോറിയത്തിലേക്കു മാറ്റിയതിനാൽ പരിപാടിയുടെ കൊഴുപ്പിൽ യാതൊരു കലർപ്പും ഉണ്ടാകില്ലെന്ന് സംഘാടകർ ഉറപ്പു നൽകി.ഇക്കുറി ഓണാഘോഷം നടത്താൻ കഴിയാതെ പോകുന്ന അമേരിക്കയിലെ ഹ്യൂസ്റ്റൺ നിവാസികളായ മലയാളികൾക്കായി പ്രാര്ഥന മഞ്ജരികളോടെയാണ് ഓണാഘോഷത്തിലെ പൊതുയോഗം ആരംഭിക്കുക. ഹാർവീ കൊടുങ്കാറ്റിനെത്തുടർന്നു കിടപ്പാടംപോലും ഉപേക്ഷിച്ചുകൊണ്ടു അഭയാർത്ഥി ക്യാമ്പുകളിലായി അനവധി മലയാളീ കുടുംബങ്ങളാണ് കഴിയുന്നത്. അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെലിബ്രിറ്റികളെയോ വി..പി.കളേയോ ഉൾപെടുത്താതെയാണ് ഇക്കുറി ഓണാഘോഷം നടത്തുന്നതെന്ന്  മഞ്ച്  പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ശനിയാഴ്ച രാവിലെ 11. 30 നു ചെണ്ട വാദ്യത്തിന്റെമാവേലി മന്നനെ  അകമ്പടിയോടെ മുത്തുകുടയും ചൂടി വേദയിലേക്കു ആനയിക്കും.  ന്യൂ ജേഴ്സി ന്യൂയോർക് മേഘലകളിലുള്ള വിവിധ അസ്സോസിയേഷനുകളിലെ നേതാക്കളും  മഞ്ച് പ്രസിഡന്റ്, സജിമോൻ ആന്റണി, സെക്രട്ടറി സുജ ജോസ്, വൈസ് പ്രസിഡന്റ് അനിൽ ഉമ്മൻ, ട്രഷറർ പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള, ജോയിന്റ് ട്രഷറർ മഞ്ജു പുളിക്കൽ തുടങ്ങിയവരെയും  മാവേലി മന്നനോടൊപ്പം സ്റ്റേജിലേക്കാനയിക്കും.തുടർന്ന് തിരുവാതിര നൃത്തത്തോടെയാണ് ഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക.

മഞ്ച് കുടുംബാംഗങ്ങൾ ഒരുക്കുന്ന അതിമനോഹരമായ ഓണചേരുവകൾ അടങ്ങുന്ന കലാപരിപാടികളാണ് അഘഷത്തിനു കൊഴുപ്പു കൂട്ടുക.ഓണപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, നാടൻപാട്ടുകൾ, തുടങ്ങിയവക്കുപുറമെ നിരവധി നൃത്യനൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലമായിരിക്കും. ഫാമിലി $ 50.00, സിംഗിൾ $ 20.00.പള്ളിയുടെ മുൻപിലും ഇടതു വശത്തുമായി പാർക്കിംഗ് സ്വകാര്യങ്ങളുണ്ട്.

എല്ലാവരും കൃത്യ സമയത്തു എത്തിച്ചേർന്നു പരിപാടികൾ വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭ്യർത്ഥിച്ചു.

മഞ്ച് ഓണാഘോഷം സെപ്തംബര് രണ്ടിന് പാറ്റേഴ്സൺ സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ
മഞ്ച് ഓണാഘോഷം സെപ്തംബര് രണ്ടിന് പാറ്റേഴ്സൺ സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക