Image

ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 September, 2017
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചും സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സംയുക്തമായി അമേരിക്കന്‍ റെഡ് ക്രോസുമായി ചേര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പ് വന്‍ വിജയമായി.

ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3:00 മണിവരെ നിസ്‌കയൂനയിലെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St Paul's Indian Orthodox Church, 1930 Hillside Avenue, Niskayuna NY 12309) വെച്ചായിരുന്നു  ക്യാമ്പ് സംഘടിപ്പിച്ചത്. മലയാളികള്‍ മാത്രമല്ല, അമേരിക്കക്കാരും ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തതായി കോഓര്‍ഡിനേറ്റര്‍മാരായ മാത്യു ശാമുവേലും ജോര്‍ജ് ഡേവിഡും പറഞ്ഞു.

തോമസ് കെ ജോസഫ്, ജോര്‍ജ് ഡേവിഡ്, മാത്യു ശാമുവേല്‍, ഐന്‍സ് ചാക്കോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡോ. സന്തോഷ് തോമസ്, എലീഷാ ചീരന്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കൈകാര്യം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ശാമുവേല്‍ 512 417 5458, ജോര്‍ജ് ഡേവിഡ് 518 764 3665.


ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
ആല്‍ബനിയിലെ രക്തദാന ക്യാമ്പ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക