Image

ശനിയാഴ്ച ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന ട്രംമ്പ് ദുരിതാശ്വാസ നിധിയിലേക്ക് 1 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

പി പി ചെറിയാന്‍ Published on 02 September, 2017
ശനിയാഴ്ച ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന ട്രംമ്പ് ദുരിതാശ്വാസ നിധിയിലേക്ക് 1 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി
ഹൂസ്റ്റണ്‍: സമീപ കാലത്തൊന്നും ഹൂസ്റ്റണ്‍ ദര്‍ശിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ നിരാശ്രയരും നിരാലംബരുമായവരെ സമാശ്വസിപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശനിയാഴ്ച  ട്രംപ് ഹൂസ്റ്റണിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു പെനി പോലും പ്രസിഡന്റിന്റെ ശമ്പളമായി സ്വീകരിക്കാത്ത ട്രംപ് തന്റെ സ്വകാര്യ സമ്പത്തില്‍ നിന്നും ഒരു മില്യണ്‍ ഡോളര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വീണ്ടും മാതൃകയായി.

ചൊവ്വാഴ്ച ഹുസ്റ്റണ്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന ട്രംപിനു ശക്തമായ മഴയും വെള്ളപൊക്കവും മൂലം എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ടെക്‌സസിലെ കോര്‍പസ് ക്രിസ്റ്റിയില്‍ എത്തി വിവരങ്ങള്‍ തിരക്കിയശേഷം മടങ്ങുകയായിരുന്നു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും  ട്രംപിന്റെ സന്ദര്‍ശനത്തെ സ്ഥിരീകരിച്ചു പ്രസ്താവനയിറക്കിയിട്ടുണ്ട്. ഫെഡറല്‍ ഫണ്ടില്‍ നിന്നും 125  ബില്യണ്‍ ഡോളറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ആവശ്യപ്പെട്ടത്.

ലൂസിയാനയിലും സമീപ  സംസ്ഥാനങ്ങളിലും നാശം വിതച്ച കത്രീന ചുഴലിക്കുശേഷം നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ഫെഡറല്‍ ഗവണ്‍മെന്റ് 200 ബില്യന്‍ ഡോളറാണ് ചിലവഴിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക