Image

'ജനനായകനൊപ്പം ഉലകനായകന്‍' തിരുവോണനാളില്‍ രാവിലെ 11.30 ന് ഏഷ്യാനെറ്റില്‍

Published on 02 September, 2017
'ജനനായകനൊപ്പം ഉലകനായകന്‍' തിരുവോണനാളില്‍ രാവിലെ 11.30 ന് ഏഷ്യാനെറ്റില്‍
തിരുവോണപ്പുലരിയില്‍ അത്യപൂര്‍വ്വമായൊരു നായകസംഗമത്തിന് ഏഷ്യാനെറ്റ് വേദിയൊരുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഉലകനായകന്‍ കമലഹാസനും തമ്മിലുള്ള സൗഹൃദസംവാദം മലയാള ടെലിവിഷന്‍ ചരിത്ത്രില്‍ തന്നെയൊരു നാഴികക്കല്ലാകും. ഇരുവരുടേയും വ്യക്തിജീവിതവും ഇഷ്ടാനിഷ്ടങ്ങളും കാഴ്ചപ്പാടുകളുമുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും.

ഒരു പൊതുപ്രവര്‍ത്തകന് വേണ്ട ഗുണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ചോദിച്ചറിയുന്ന കമല്‍ഹാസന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഈ സംവാദത്തില്‍ വാചാലനാകുന്നു. തങ്ങളുടെ ഓണ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഇരുവരും മാവേലി നാടിന്റെ നന്മയിലേക്ക് തിരിച്ചുപോകുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നു.

കേരളത്തിന്റെ വികസന ഭാവിടെക്കുറിച്ച് മുഖ്യമന്ത്രിയും തന്റെ സാംസ്‌കാരിക- രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് കമല്‍ഹാസനും തുറന്നു സംസാരിക്കുന്ന ഈ പരിപാടി തിരുവോണനാളില്‍ രാവിലെ 11.30 ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും.

പുനഃസംപ്രേക്ഷണം തിരുവോണദിനത്തില്‍ രാത്രി 11 മണിക്കും സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച വൈകുന്നേരം 4.30 നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക