Image

കേന്ദ്രമന്ത്രി കണ്ണന്താനത്തിന്‌ ആശംസയുമായി മുഖ്യമന്ത്രി

Published on 03 September, 2017
കേന്ദ്രമന്ത്രി  കണ്ണന്താനത്തിന്‌ ആശംസയുമായി മുഖ്യമന്ത്രി
പുതിയതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക്‌ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അല്‍ഫോണ്‍സ്‌ കണ്ണന്താനം ദീര്‍ഘകാല സുഹൃത്ത്‌ കൂടിയാണെന്നും ആശംസയര്‍പ്പിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പിണറായി കുറിക്കുന്നു. 

കണ്ണന്താനത്തിന്‌ ഓണസമ്മാനമാണ്‌ ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന്‌ അത്‌ ഊര്‍ജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്‌ കഴിയട്ടെ എന്നാശംസിക്കുന്നു. 

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. കണ്ണന്താനത്തിന്‌ അതിലേക്ക്‌ മികച്ച സംഭാവന നല്‍കാനാകും എന്ന്‌ പ്രത്യാശിക്കുന്നുവെന്നും പറഞ്ഞാണ്‌ പിണറായിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ അവസാനിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക