Image

ലോക്കി റാന്‍സംവെയറിനെതിരെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം

Published on 03 September, 2017
 ലോക്കി റാന്‍സംവെയറിനെതിരെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനു പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍- ലോക്കി റാന്‍സംവെയര്‍.  വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്‌പാം മെയിലുകളാണ്‌ പടര്‍ന്നിരിക്കുന്നത്‌please print', 'documents', 'photo', 'Images', 'scans' and 'pictures' തുടങ്ങിയ സാധാരണ വിഷയങ്ങളാണ്‌ മെയിലുകളില്‍ ഉള്ളത്‌ .

ലിങ്ക്‌ തുറന്ന്‌ കഴിഞ്ഞാല്‍ കമ്പ്യൂട്ടറിനെ വൈറസ്‌ ബാധിക്കും . വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കമ്പനികള്‍ ആന്റി സ്‌പാം സംവിധാനം നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക