Image

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനം ആഘോഷമാക്കി ജന്മനാട്‌ മണിമല

Published on 03 September, 2017
കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനം ആഘോഷമാക്കി ജന്മനാട്‌  മണിമല

കോട്ടയം: അല്‍ഫോണ്‍സ്‌ കണ്ണന്താനം  കേന്ദ്രമന്ത്രിയായതിന്റെ ആഘോഷത്തിലാണ്‌ ജന്മനാട്‌-മണിമല.
എല്ലാം ദൈവാനുഗ്രഹമാണെന്നായിരുന്നു അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്റെ അമ്മ ബ്രജീത്തയുടെ
 
 പ്രതികരണം. രാവിലെ മുതല്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും അദ്ദേഹത്തിന്റെ വസതിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു

വളരെ പറഞ്ഞ്‌ കേട്ടിരുന്നെങ്കിലും പ്രതീക്ഷിക്കാതെയാണ്‌ മണിമലയില കണ്ണന്താനം വീട്ടിലേക്ക്‌ കേന്ദ്രമന്ത്രി പദം എത്തിയത്‌. 

 പ്രതീക്ഷിക്കാതെയായിരുന്നതിനാല്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ചടങ്ങുകള്‍ നേരില്‍ വീക്ഷിക്കാന്‍ ബന്ധുകള്‍ക്കും  പ്രവര്‍ത്തകര്‍ക്കും ഒപ്പം മാതാവും രാവിലെ മുതല്‍ ടി.വിക്ക്‌ മുന്‍പില്‍ കാത്തിരിപ്പായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക