Image

ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ ആലുവ ജയിലില്‍ എത്തി

Published on 03 September, 2017
 ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ ആലുവ ജയിലില്‍ എത്തി


നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ കാണാനായി നടന്‍ കലാഭവന്‍ ഷാജോണ്‍ എത്തി. ഇന്നുരാവിലെയാണ്‌ കലാഭവന്‍ ഷാജോണ്‍ ജയിലിനുളളിലെത്തി ദിലീപിനെ കണ്ടത്‌. 

പത്തുമിനിറ്റാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ദിലീപിന്റെ മൂന്നാമത്‌ ജാമ്യാപേക്ഷയും തളളിയതോടെയാണ്‌ താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക്‌ എത്തി തുടങ്ങിയത്‌.

ഇന്നലെ സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ്‌ മാധവന്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. മകളും ഭാര്യയും ദിലീപിനെ കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞതായിട്ടാണ്‌ വിവരം.

ദിലീപ്‌ അറസ്റ്റിലായതിന്‌ പിന്നാലെ കലാഭവന്‍ ഷാജോണിനെതിരെ ദിലീപ്‌ കരുക്കള്‍ നീക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക