Image

വടംവലി സിഡ്‌നിയിലും; ബ്രിസ്‌ബേന്‍ ജേതാക്കള്‍

Published on 03 September, 2017
വടംവലി സിഡ്‌നിയിലും; ബ്രിസ്‌ബേന്‍ ജേതാക്കള്‍
ബ്രിസ്‌ബേന്‍: ഈ സീസണില്‍ ഓള്‍ ഓസ്‌ട്രേലിയ തലത്തില്‍ സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റുകളില്‍ രണ്ടാംവട്ടവും വിജയം ബ്രിസ്‌ബേന്‍ സെവന്‍സിന്. സിഡ്‌നി കെല്ലിവില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചാന്പ്യന്‍ഷിപ്പില്‍ കാന്‍ബറയെ ആണ് ബ്രിസ്‌ബേന്‍ പരാജയപ്പെടുത്തിയത്. 

ഓണാഘോഷത്തോടനുബന്ധിച്ച് സിഡ്‌നി കേരളാ ഫ്രണ്ട്‌സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തില്‍ വിജയികള്‍ക്ക് ആയിരത്തി ഒന്ന് ഡോളറും ട്രോഫിയും ലഭിച്ചു. ടോമി മാത്യു മേലുകുന്നേല്‍ ക്യാപ്റ്റനായ ബ്രിസ്‌ബേന്‍ സെവന്‍സിന്റെ കോച്ച് സിബിന്‍ ജോസ് ഒറ്റത്തെങ്ങുങ്കലും, മാനേജര്‍ ഭൗമിക് ബാബുവും ആയിരുന്നു. അരുണ്‍ കല്ലുപറന്പില്‍, ആദര്‍ശ് മിലന്‍ പള്ളിക്കുന്നേല്‍, സിബി ജോര്‍ജ് പാലത്തുംപാട്ട്, ഡെന്നീസ് ജോര്‍ജ് മൈപ്പന്‍, റോജന്‍ സിറിയക് നിരപ്പത്ത്, സല്‍ജന്‍ ജോണ്‍ കുന്നംകോട്ട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവര്‍ അംഗങ്ങളായിരുന്നു. 

ഗോസ്‌ഫോര്‍ഡില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിലും ബ്രിസ്‌ബേന്‍ ട്രോഫി നേടിയിരുന്നു. 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക