ഡബ്ലിന്‍: ഗതകാല സ്മരണകള്‍ ഉയര്‍ത്തി അയര്‍ലന്റിലെ വാട്ടര്ഫോര്ഡില് പ്രവാസി മലയാളി ഓണാഘോഷം പ്രൗഢ ഗംഭീരമായി. റെവ : ഫാ ജോസഫ് കടങ്കാവില്‍, ഫാ :ജെസന്‍ വി.ജോര്‍ജ് ,ഫാ:ജോണ്‍ ഫിലിപ്പ് ,ഫാ:സുനീഷ് മാത്യു, പാസ്റ്റര്‍ എബി വര്‍ഗീസ് എന്നിവരുടെ അനുഗ്രഹ ആശിസുകളോട് പരിപാടികള്‍ക്ക് തുടക്കമായി.
ഡബ്ലിന്‍ ബീറ്റ്സ് ഒരുക്കിയ ഓണപ്പാട്ടുകളും,പ്രായ ഭേദമെന്യേ കുട്ടികളും,മുതിര്‍ന്നവരും ഒരുക്കിയ കലാ പരിപാടികളും ഏവരിലും ഗൃഹാതുരത്വണര്ത്തി. തുടര്‍ന്നുനടന്ന വിഭവ സമൃദ്ധമായ ഓണസദ്യക്കും ,സമ്മാനദാനത്തിനും ശേഷം ഏവര്‍ക്കും സമൃദ്ധിയുടെയും,ഐശ്വര്യത്തിന്റെയും പൊന്നോണമാശംസിച് പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു.
റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസഫ്