Image

ഗള്‍ഫ് ജോലി: കേരളം ഏറെ പിന്നില്‍

Published on 03 September, 2017
ഗള്‍ഫ്  ജോലി: കേരളം ഏറെ പിന്നില്‍
കൊച്ചി: ഗള്‍ഫ് തൊഴിലുകളില്‍ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യ. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ നിന്ന് 9000-ല്‍ താഴെ ഗള്‍ഫിലേക്ക് പോയപ്പൊള്‍ ബിഹാറില്‍ നിന്ന് 35,000 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് 33,000 പേരും ഗള്‍ഫിലേക്ക് കുടിയേറി.

2015-ല്‍ 43,000ത്തോളം മലയാളികള്‍ തൊഴില്‍ തേടി ഗള്‍ഫിലേക്ക് കുടിയേറിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് ഇരുപത്തിയയ്യായിരമായി കുറഞ്ഞു. ഈ വര്‍ഷം കേരളത്തിന്റെ പ്രവാസക്കണക്ക് 20,000-ത്തില്‍ താഴെയായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.

2017-ലെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഡാറ്റ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് 1.84 ലക്ഷം പേരാണ് തൊഴില്‍ തേടി ഗള്‍ഫിലേക്ക് പറന്നത്. 

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 20 ശതമാനവും ഇപ്പോള്‍ ബിഹാറുകാരാണ്. 18 ശതമാനവുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്. കേരളം ഏറെ പിന്നി
ല്‍. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക