Image

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഇന്ന്‌ ഓണം

Published on 04 September, 2017
  ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഇന്ന്‌ ഓണം
സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ ഇന്ന്‌ ഓണം ആഘോഷിക്കുന്നു. ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്‌ സമ്മാനിക്കുന്നത്‌,ലോകത്തിന്റെ ഏതറ്റത്താണെങ്കിലും.
കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ്‌ ഓണം.

ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ്‌ പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്‌.  നിറയെ കറികള്‍.  പഴവും പപ്പടവും കുഴച്ച്‌ പായസം. ഇതും ഓണത്തിന്റെ മാത്രം വേറിട്ട അനുഭവം.   

അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത.

ഓണത്തോടനുബന്ധിച്ച്‌ നിരവധി പരിപാടികളാണ്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്‌. വിവിധ ക്ലബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ ഞായറാഴ്‌ചയും ഇന്നുമായി ഓണാഘോഷം അരങ്ങേറുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക