Image

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന്‌ ആരോപിച്ച്‌ യുവാക്കള്‍ക്ക്‌ ക്രൂരമര്‍ദ്ദനം

Published on 04 September, 2017
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന്‌ ആരോപിച്ച്‌ യുവാക്കള്‍ക്ക്‌ ക്രൂരമര്‍ദ്ദനം


നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിനടുത്ത്‌ വിനോദസഞ്ചാരികളായ യുവാക്കള്‍ക്ക്‌ ക്രൂരമര്‍ദ്ദനം. പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന്‌ ആരോപിച്ചാണ്‌ നാട്ടുകാരും യുവാക്കളും ചേര്‍ന്ന്‌ തങ്ങളെ മര്‍ദിച്ചതെന്ന്‌ യുവാക്കള്‍ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ നാലു യുവാക്കളെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വിനോദസഞ്ചാരത്തിനെത്തിയ തങ്ങളെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന്‌ ആരോപിച്ച്‌ പരിസരവാസികള്‍ മര്‍ദിക്കുകയായിരുന്നു. പൊലീസിനോട്‌ പരാതി പറഞ്ഞപ്പോള്‍ നടുറോഡില്‍ മുട്ടുകുത്തിച്ച്‌ നിര്‍ത്തിയെന്നും മര്‍ദിച്ചെന്നും യുവാക്കള്‍ പറയുന്നു. അതേസമയം പൊലീസ്‌ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക