Image

ഭാര്യയെ നിരന്തരം മര്‍ദിച്ച പഞ്ചാബി യുവാവും മാതാപിതാക്കളും ഫ്‌ളോറിഡയില്‍ അറസ്റ്റില്‍

Published on 04 September, 2017
ഭാര്യയെ നിരന്തരം മര്‍ദിച്ച പഞ്ചാബി യുവാവും മാതാപിതാക്കളും ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
ഫ്‌ളോറിഡ:ഭാര്യയെ മര്‍ദ്ദിച്ചതിനു ദേവ്ബീര്‍ കല്‍സി,മാതാപിതാക്കളായ ജസ്ബീര്‍ കല്‍സി, ഭൂപീന്ദര്‍ കല്‍സി എന്നിവര്‍ ഫ്‌ളോറിഡയിലെ ഹിത്സ്‌ബൊറൊയില്‍ അറസ്റ്റിലായി

ദേവ്ബീറിന്റെ ഭാര്യ സില്‍ക്കി ഗയ്ന്ദിനെസ്ഥിരമായി മര്‍ദ്ദിക്കുന്നു എന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വഴക്കുണ്ടാവുകയും ദേവ്ബീര്‍ സില്‍ക്കിയെ മര്‍ദ്ദിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സില്‍ക്കിയെ മാതാപിതാക്കളും ചേര്‍ന്നു മര്‍ദ്ദിച്ചുവെന്നാണു പരാതി.

സില്‍ക്കി നാട്ടിലുള്ള തന്റെ മാതാപിതാക്കളെ പീഡന വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഇടപെട്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ പോലീസ്, അവശ നിലയിലായിരുന്ന സില്‍ക്കിയെയും ഒരുവയസ്സുള്ള കുട്ടിയെയും കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. 
ഭാര്യയെ നിരന്തരം മര്‍ദിച്ച പഞ്ചാബി യുവാവും മാതാപിതാക്കളും ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക