Image

പി.കെ. നാരായണ പണിക്കര്‍ക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അനുശോചനം

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2012
പി.കെ. നാരായണ പണിക്കര്‍ക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അനുശോചനം
ഷിക്കാഗോ: മനസ്സുകൊണ്ടും വചസുകൊണ്ടും കര്‍മ്മംകൊണ്ടും ജനഹൃദയങ്ങളെ കീഴടക്കിയ സാംസ്‌കാരിക-സാമൂഹിക നേതാവും സമുദായാചാര്യനും എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.കെ. നാരായണ പണിക്കരുടെ നിര്യാണത്തില്‍ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

ജാതിമതവര്‍ഗ്ഗ സാമൂദായിക രാഷ്‌ട്രീയകക്ഷി ഭേദമെന്യേ എല്ലാവരോടും സമദൂരം പാലിച്ച്‌ ഹൃദയൈക്യം പുലര്‍ത്തിയ സാമുദായിക നേതാവിനെക്കാളുപരി ഒരു സാമുദായിക നായകനെയാണ്‌ നഷ്‌ടമായതെന്ന്‌ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം പറഞ്ഞു.

ഏതൊരു പൊതുപ്രവര്‍ത്തനകനും മാര്‍ഗ്ഗദര്‍ശനവും വഴികാട്ടിയുമായ ആകര്‍ഷണീയമായ പ്രവര്‍ത്തനശൈലിയും വ്യക്തിമാഹാത്മ്യവുമുള്ള സാമൂഹിക-സാമുദായിക നായകനേയാണ്‌ നഷ്‌ടമായതെന്ന്‌ സെക്രട്ടറി ഫെബിന്‍ മുത്തേരില്‍ സൂചിപ്പിച്ചു.

തന്റെ കര്‍മ്മകുശലതകൊണ്ടും നേതൃപാടവംകൊണ്ടും സത്യസന്ധമായ ശൈലിയിലൂടെ സമുദായ സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ച്‌ തനതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു ജനനായകനെയും സാമൂഹിക സാമുദായികാചാര്യനേയുമാണ്‌ നമുക്ക്‌ ഈ വേര്‍പാടില്‍ നഷ്‌ടമായിരിക്കുന്നതെന്ന്‌ പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ഫ്രാന്‍സീസ്‌ വടക്കേവീട്‌ പറഞ്ഞു.

സാമുദായിക സേവനവും സാമൂഹിക സേവനവും ജീവിത ലക്ഷ്യമാക്കിയിരുന്ന അദ്ദേഹം പാവപ്പെട്ടവര്‍ക്ക്‌ സാമുദായിക വേര്‍തിരിവില്ലാതെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണാനുകൂല്യം നല്‍കണമെന്ന ഉറച്ച നിലപാടുണ്ടായിരുന്ന ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിനെയാണ്‌ സമൂഹത്തിന്‌ നഷ്‌ടപ്പെട്ടതെന്ന്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം ജയിംസ്‌ ഓലിക്കര പറഞ്ഞു.

ഏതു പ്രലോഭനങ്ങളേയും പ്രകോപനങ്ങളേയും സൗഹാര്‍ദ്ദതയോടും സഹിഷ്‌ണുതയോടും നേരിടുന്നതിന്‌ അദ്ദേഹത്തിനുള്ള അസാമാന്യ കഴിവുകള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരള ജനത ഈ സമുന്നത വ്യക്തിയുടെ വാക്കുകള്‍ക്കുവേണ്ടി കതോര്‍ത്തിരുന്നുവെന്നും അനുശോചന യോഗം വിലയിരുത്തി. പി.കെ. നാരായണ പണിക്കരുടെ ദേഹ വിയോഗത്തില്‍ ആദരാഞ്‌ജലികളും അനുശോചനങ്ങളും രേഖപ്പെടുത്തികൊണ്ട്‌ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ അദ്ദേഹത്തോടുള്ള ആദരവിന്‌ മുന്നില്‍ അശ്രുപൂജ അര്‍പ്പിച്ചു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
പി.കെ. നാരായണ പണിക്കര്‍ക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക