Image

ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്

പി.പി.ചെറിയാന്‍ Published on 08 September, 2017
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്
ഡാളസ് : ഇന്ത്യയുടെ മതേതരത്വ സ്വഭാവം തകര്‍ക്കുംവിധം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് മോഡി ഗവണ്‍മെന്റ് നടത്തുന്ന വിഘടിത പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാപത്താണെന്ന് കോണ്‍ഗ്രസ് നേതാവും, എം.പി.യുമായ കൊടികുന്നില്‍ സുരേഷ് മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ ജനതയുടെ സൈ്വര്യ ജീവിത്തിന് ഭീഷണിയുയര്‍ത്തി, ബീഫിന്റെ പേരിലായാലും, അമ്പലങ്ങളുടെ പേരിലായാലും സംഘപരിവാര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന് മോഡി ഭരണകൂടം പച്ചകൊടി കാണിക്കുകയാണെന്ന് എം.പി.കുറ്റപ്പെടുത്തി. സെപ്റ്റംബര്‍ 7ന് വൈകീട്ട് ഇന്ത്യാ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കൊടികുന്നില്‍ സുരേഷ്.

ഐ.എന്‍.ഓ.സി. ടെക്‌സസ് റീജിയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി ബാബു സൈമണ്‍ സ്വാഗതം ആശംസിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ത്യാഗങ്ങള്‍ വഹിച്ചു താഴ്ന്ന നിലയില്‍ നിന്നും കേന്ദ്ര-കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നത് ആത്മാര്‍ത്ഥതയുടേയും, കഠിന പ്രയത്‌നത്തിന്റേയും ഫലമാണെന്ന് ബോബന്‍ ചൂണ്ടികാട്ടി. സണ്ണിമാളിയേക്കല്‍ ഐ.എന്‍.ഓ.സി. ടെക്‌സസ് ചാപ്റ്റര്‍ സെക്രട്ടറി പി.പി.ചെറിയാന്‍. ഡ്ബ്ലിയൂ.എം.സി. അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് പി.സി.മാത്യു, ഹൊരാള്‍ഡ് എക്‌സ്പ്രസ് പത്രാധിപര്‍ രാജു തരകന്‍, കേരള അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

തുടര്‍ന്ന് സാം മത്തായി, രാജന്‍ മേപ്പുറം, രാജന്‍ ഐസക്, അലക്‌സ് കോശി, ബെന്നി ഐസക്ക്, ബെന്നി, ജോണ്‍, പ്രദീപ്, എന്നിവരുടെ ചോദ്യങ്ങള്‍ക്ക് എം.പി. ഉചിതമായ മറുപടി നല്‍കി. ബാബു പി. സൈമണ്‍ സ്വാഗതവും, ജോയ് ആന്റണി നന്ദിയും പറഞ്ഞു.

ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്- കൊടികുന്നില്‍ സുരേഷ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക