Image

രാഷ്ട്രീയ നേതാക്കളുടെ ആസ്‌തിയില്‍ 500 ശതമാനം വര്‍ധന; അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

Published on 08 September, 2017
രാഷ്ട്രീയ നേതാക്കളുടെ ആസ്‌തിയില്‍ 500 ശതമാനം വര്‍ധന; അന്വേഷിച്ച്‌  റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂദല്‍ഹി: എം.പിമാരുടെയും എം.എല്‍.എമാരുടെയും ആസ്‌തികളിലുണ്ടാകുന്ന വര്‍ധനയെക്കുറിച്ച്‌ അന്വേഷിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളടക്കമുള്ള 289 എം.എല്‍.എമാരുടെ സ്വത്തുവിവരം അന്വേഷിക്കാനാണ്‌ കോടതി നിര്‍ദ്ദേശം.

ആസ്‌തിയില്‍ വര്‍ധനവ്‌ ഉള്ള ജനപ്രതിനിധികളുടെ ലിസ്റ്റില്‍ എല്ലാ പാര്‍ട്ടിയിലുമുള്ള നേതാക്കളുമുണ്ട്‌. ചില കേസുകളില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ 500% വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌.
ബിസിനസ്‌ വരുമാനങ്ങളിലെ വര്‍ധനവും സ്വത്തുകളുടെ മൂല്യം കൂടുന്നതും വരുമാനവര്‍ധനവിന്‌ കാരണമാകാമെന്നാണ്‌ ചില എം.പി മാരുടെ നിലപാട്‌. 

 എന്നാല്‍ ജസ്റ്റിസ്‌ ചെലമേശ്വറും അബ്ദുള്‍ നസീറുമടങ്ങിയ ബെഞ്ച്‌ വരുമാനത്തെക്കുറിച്ചും ആസ്‌തിവകകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കണമെന്നാണ്‌ കോടതി നിര്‍ദ്ദേശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക