Image

ഗൗരി ലങ്കേഷ്‌ വധം: വിവരം നല്‍കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പാരിതോഷികം

Published on 08 September, 2017
ഗൗരി ലങ്കേഷ്‌ വധം: വിവരം നല്‍കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പാരിതോഷികം

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെ കുറിച്ച്‌ വിവരം നല്‍ക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത്‌ ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്‌. 

ലങ്കേഷ്‌ വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിര്‍ദേശം പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കി.

കേസ്‌ അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിന്‌ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക