Image

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്: കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 September, 2017
ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്: കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥി
ഡാലസ്: കേരളാ അസോസിയേഷന്‍ ഒഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷപരിപാടികള്‍ കൊപ്പേല്‍ സെന്റ് അഫോന്‍സാ ഓഡിറ്റോറിയത്തില്‍ (200 S Heatrz Rd, Coppell, TX 75019) സെപ്റ്റംബര്‍ 9 ശനി രാവിലെ പതിനൊന്നു മുതല്‍ നടക്കും.

 കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയായി പങ്കെടുത്തു ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന എജ്യുക്കേഷന്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍ മലയാളം പ്രൊഫസര്‍  ദര്‍ശന മനയ്യത്തു  ശശി പ്രഭാഷണം നല്‍കും. കേരളത്തിന്റെ തനതു കലാപരിപാടികളും ഓണസദ്യയും  ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്: കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക