കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടന് ശ്രീനിവാസന് രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന് പറഞ്ഞു.