Image

ഡബ്ല്യുഎംഎഫ് വിയന്നയില്‍ ഓണം ആഘോഷിച്ചു

Published on 14 September, 2017
ഡബ്ല്യുഎംഎഫ് വിയന്നയില്‍ ഓണം ആഘോഷിച്ചു
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഗംഭീരമായ ഓണസദ്യക്കൊപ്പം നടന്ന ആഘോഷത്തില്‍ മലയാളി കുടുംബങ്ങളോടൊപ്പം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും തദ്ദേശവാസികളും പങ്കെടുത്തു.

പൊതുസമ്മേളനത്തില്‍ ഗ്രീന്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം ആലെവ് കൊറൂണ്‍ മുഖ്യാതിഥിയായും ദിമിത്ര ഇന്‍സി (ഡിട്രിക്ട് കൗണ്‍സിലര്‍, ഗ്രീന്‍ പാര്‍ട്ടി), രാജശ്രീ (മാനേജര്‍, എയര്‍ ഇന്ത്യ), ജെന്നിഫര്‍ ഷേണായ് (അനാദി ബാങ്ക്) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായും പങ്കെടുത്തു. 

തിരുവോണ ആഘോഷത്തിന്റെ ചരിത്രവും പ്രവാസികളുടെ ഓണവും വിഷയമാക്കി ആന്റണി പുത്തന്‍പുരയ്ക്കല്‍ പ്രഭാഷണം നടത്തി. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച പ്രത്യേക പരിപാടികള്‍ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. ഓണപാട്ടുകളും മാവേലിയുടെ എഴുന്നള്ളത്തും തിരുവാതിരയും നൃത്തനൃത്യങ്ങളും ഓണത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി. 

വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യാകര്‍ഷണമായിരുന്നു. തന്‌പോല മത്സരവും ഉണ്ടായിരുന്നു. ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രസിഡന്റ് തോമസ് പടിഞ്ഞാറേക്കാലയില്‍, സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട്ട് ആന്‍ മരിയയും ക്രിസ്‌റ്റോഫും അവതാരകരായിരുന്നു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക