Image

കാന്‍സര്‍രോഗം ബാധിച്ച മകന്‌ ദയാവധം ആവശ്യപ്പെട്ട്‌ വീട്ടമ്മ പ്രസിഡന്റിന്‌ കത്തയച്ചു

Published on 15 September, 2017
കാന്‍സര്‍രോഗം ബാധിച്ച മകന്‌ ദയാവധം ആവശ്യപ്പെട്ട്‌ വീട്ടമ്മ പ്രസിഡന്റിന്‌ കത്തയച്ചു

കാണ്‍പൂര്‍: അര്‍ബുദം ബാധിച്ച മകന്‌ ദയാവധം ആവശ്യപ്പെട്ട്‌ വീട്ടമ്മ ഇന്ത്യന്‍ പ്രസിഡന്റ്‌ രാം നാഥ്‌ കോവിന്ദിന്‌ കത്തയച്ചു.ചികിത്സാ ചെലവ്‌ വഹിക്കാന്‍ കഴിയാത്തതിനാലാണ്‌ കാണ്‍പൂരില്‍ നിന്നുളള വീട്ടമ്മയായ ജാനകി കത്തയച്ചത്‌.

പത്തുവയസുകാരനായ മകന്‌ കാന്‍സര്‍രോഗം സ്ഥീരികരിച്ച ഡോക്ടര്‍ ചികിത്സയ്‌ക്കായി പതിനായിരം രൂപ ആവശ്യപ്പെട്ടു. സാമ്പത്തികസ്ഥിതി വ്യക്തമാക്കിയതോടെ ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്ന്‌ കത്തില്‍ പറയുന്നു.

സഹായത്തിനായി ജില്ലാ മജിസ്‌ട്രേറ്റ്‌, ജില്ലാകലക്ടര്‍ തുടങ്ങിയവരെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അതേസമയം എംഎല്‍എ കത്യാര്‍ ജാനകിക്ക്‌ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഇതിനും മറുപടി കിട്ടിയില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക