Image

ഡ്രൈവിംഗ്‌ ലൈസന്‍സിനും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ തീരുമാനമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published on 15 September, 2017
ഡ്രൈവിംഗ്‌  ലൈസന്‍സിനും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ തീരുമാനമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍


ന്യൂദല്‍ഹി: ഡ്രൈവിങ്‌ ലൈസന്‍സിനും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. െ്രെഡവിംഗ്‌ ലൈസന്‍സ്‌ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്‌ തുറന്ന്‌ പറഞ്ഞത്‌. 
ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ്‌ 2017 ല്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

െ്രെഡവിംഗ്‌ ലൈസന്‍സ്‌ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്‌, ഇതു ഗഡ്‌കരി ജി(കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി)യുമായി സംസാരിച്ചിട്ടുണ്ട്‌' അദ്ദേഹം പറഞ്ഞു. അധാര്‍ കാര്‍ഡ്‌ ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിലൂടെ നടപടികള്‍ കൂടുതല്‍ സുതാര്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക