Image

റവ. ഡോ. പി.എ ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2017
റവ. ഡോ. പി.എ ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: വെണ്‍മണി പുളിക്കല്‍ കുടുംബാംഗവും മുന്‍ എസ്.എ.ബി.സി ബാംഗ്ലൂര്‍ രജിസ്ട്രാറും, ഹൂസ്റ്റണ്‍ ട്രൂലൈറ്റ് ക്രിസ്ത്യന്‍ ചര്‍ച്ച് അംഗവുമായ റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി.

ഭാര്യ: ഏലിയാമ്മ ഫിലിപ്പ് വെണ്‍മണി കൊച്ചുകളീക്കല്‍ കുടുംബാംഗവുമാണ്. സഹോദരങ്ങള്‍: പി.എ. തോമസ്, സാറാമ്മ, പൊന്നമ്മ, ഓമന.

പൊതുദര്‍ശനം സെപ്റ്റംബര്‍ 17-നു ഞായറാഴ്ച 6 മണി മുതല്‍ ഐ.പി.സി ഹെബ്രോണ്‍ ഹാളില്‍. (4660 S. Sam Houston Parkway E, Houston, TX 77048).

സംസ്കാരം സെപ്റ്റംബര്‍ 18-നു തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഐ.പി.സി ഹെബ്രോണ്‍ ഹാളിലെ ശുശ്രൂഷകള്‍ക്കുശേഷം പെയര്‍ലാന്റിലെ സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍.

ഷിബു വെണ്‍മണി അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക