Image

നോര്‍ത്ത് അമേരിക്ക ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 6, 7, 8 തീയതികളില്‍

ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍ Published on 15 September, 2017
നോര്‍ത്ത് അമേരിക്ക ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 6, 7, 8 തീയതികളില്‍
ന്യൂയോര്‍ക്ക് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ 27 -ാം വാര്‍ഷിക കണ്‍വന്‍ഷന്‍ വിപുലമായ പരിപാടികളോടെ ന്യൂയോര്‍ക്കില്‍ നടത്താന്‍ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ഒക്ടോബര്‍ 6, 7, 8 എന്നീ ദിവസങ്ങളില്‍ വിസ്‌കാര്‍ടി സെന്ററിലാണ് കണ്‍വന്‍ഷന്‍.

ഒക്ടോബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനായോഗത്തോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 നു മീറ്റിങ്ങുകള്‍ ആരംഭിക്കും. ഞായറാഴ്ച സഭായോഗം രാവിലെ 9 നാണ് ആരംഭിക്കുക.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായ മീറ്റിങ്ങുകളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. മലയാളം മീറ്റിങ്ങുകളില്‍ ഇന്ത്യയില്‍ നിന്ന് കടന്നു വരുന്ന പാസ്റ്റര്‍ തോമസ് ഫിലിപ്പ് (ഐപിസി ജനറല്‍ ജോയിന്റെ സെക്രട്ടറി) വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ദൈവകരങ്ങളില്‍ ശക്തമായി പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്ന അനുഗൃഹീതനായ ഉണര്‍വ്വു പ്രസംഗകനാണ് പാസ്റ്റര്‍ തോമസ് ഫിലിപ്പ്.

ഒക്ടോബര്‍ 6 ന് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രഥമ സമ്മേളനം റീജിയന്‍ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാറും ഉച്ചകഴിഞ്ഞ് സണ്ടേസ്‌കൂളിന്റേയും മീറ്റിംഗും ക്രമീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച പകല്‍ നടക്കുന്ന സംയുക്ത ആരാധനയോടു ചേര്‍ന്ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ റീജിയണിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശ്വാസികളും ശുശ്രൂഷകരും എത്തിച്ചേരുന്നതാണ്. മാസച്ചുസറ്റ്‌സ്, കണക്റ്റിക്കട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, മേരിലാന്റ് എന്നീ സംസ്ഥാനങ്ങളും വാഷിങ്ടണ്‍ ഡിസിയും ഉള്‍പ്പെട്ടതാണ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കണ്‍വന്‍ഷന്‍ കമ്മിറ്റിയും ഭരണ സമിതിയും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മലയാളം മീറ്റിംഗുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. പിവൈപിഎയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രദര്‍ സാമുവല്‍ തോമസിന്റേയും സണ്ടേസ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവാ ജെയിംസ് വര്‍ഗീസിന്റേയും സഹോദരിമാരുടെ പ്രവര്‍ത്തനങ്ങള്‍ സിസ്റ്റര്‍ സോഫി വര്‍ഗീസിന്റേയും നേതൃത്വത്തില്‍ നടക്കും.

കണ്‍വന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഡോ. ഇട്ടി ഏബ്രഹാം : 917 373 8118, റവ. ജോണ്‍ തോമസ് : 516 244 2587, റവ. കെ. വി. ഏബ്രഹാം : 516 857 5460, ഉമ്മന്‍ എബനേസര്‍ : 732 407 7515, ബ്രദര്‍ സാം തോമസ് : 516 967 2307 എന്നിവരുമായി ബന്ധപ്പെടുക.

യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക മീറ്റിങ്ങുകള്‍
ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷനില്‍ യുവജനങ്ങളേയും കുട്ടികളേയും ഉദ്ദേശിച്ച് പ്രത്യേകമായ മീറ്റിങ്ങുകളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ യുവജന മീറ്റിംഗുകളില്‍ റവ. ഗ്ലെന്‍ ബഡോഷ്‌കി വചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. യുവജനങ്ങളുടെ ഇടയില്‍ ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുവജന പ്രസംഗകനാണ് റവ. ബഡോഷ്‌കിം. കൂടാതെ യുവജന മീറ്റിങ്ങുകളില്‍ ഗാനശുശ്രൂഷ ചെയ്യുന്നത് ബ്രദര്‍ മനോജ് ഉമ്മനാണ്. വിവിധ മീറ്റിംഗുകളില്‍ റീജിയനില്‍പ്പെട്ട ശുശ്രൂഷകരും യുവജന നേതാക്കളും നേതൃത്വം നല്കും. ഇംഗ്ലീഷില്‍ നടക്കുന്ന മീറ്റിംഗുകളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പിവൈപിഎ ഭാരവാഹികളുമായി ബന്ധപ്പെട്ടാലും. ബ്രദര്‍ സാമുവല്‍ തോമസ് പ്രസിഡന്റ് പിവൈപിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. WWW.pypa.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക