Image

അന്നമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജോര്‍ജ് തുമ്പയില്‍ Published on 16 September, 2017
അന്നമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: കല്ലിശ്ശേരി മംഗലം ഇളയിടത്ത് തേലയ്ക്കാട്ട് പരേതനായ ചെറിയാന്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്( തങ്കമ്മ-96 റിട്ടയാര്‍ഡ് അദ്ധ്യാപിക) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌ക്കാരം സെപ്റ്റംബര്‍ 23 ശനിയാഴ്ച 8 മണിക്ക് ചെങ്ങന്നൂര്‍ മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

വ്യൂവിംഗ് സെപ്റ്റംബര്‍ 17 ഞായറാഴ്ച 3 മുതല്‍ 9 വരെ പോര്‍ട്ട് ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ്‌ചെസ്റ്ററില്‍(360 IRVING AVE, PORT CHESTER, NY-10573).

നക്കോലക്കൽ ഓര്‍ലിയപുരത്ത് പരേതനായ ഫാ.കൊച്ചുകോശിയുടെ ഇളയ മകളാണ്.
മക്കള്‍: ജോര്‍ജ് ചെറിയാന്‍ (റിട്ടയാര്‍ഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുങ്കണ്ടം), റവ.ഡോ. ജോര്‍ജ് കോശി(വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍), സിസിലിക്കുട്ടി സാമുവേല്‍ (മാവേലിക്കര), ജോര്‍ജ് വറുഗീസ് (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, ചെങ്ങന്നൂര്‍), ജോര്‍ജ് ഏബ്രഹാം (ന്യൂയോര്‍ക്ക്), ലാലി തോമസ് (ന്യൂയോര്‍ക്ക്), ഡോ.ഫിലിപ്പ് ജോര്‍ജ് (മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം .).

മരുമക്കള്‍: ഗ്രേസിക്കുട്ടി(തേലപ്പുറത്ത് കല്ലുങ്കല്‍), ബാവാക്കുട്ടി(മടത്തിറമ്പിന്‍, കുഴിമറ്റം), സാമുവല്‍ ജോണ്‍(പാലനിയ്ക്കുന്നതിന്‍, പൈനംമൂട്, മാവേലിക്കര), സാലി(നാക്കിറത്തില്‍ വടക്കേതില്‍, ഇലന്തൂര്‍), സോളി(അമ്പാട്ടുപ്ലാക്കല്‍, പുന്നവേലി), തോമസ് ജോസഫ്(കളപ്പുരയ്ക്കല്‍, ഒളശ്ശ), ഷൈല ഫിലിപ്പ് ജോര്‍ജ്(ന്യൂയോര്‍ക്ക്). ഡീക്കന്‍ അബു ഗീവറുഗീസ് കോശി കൊച്ചുമകനാണ്.

അന്നമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക