തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ദേശീയ
ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും
വ്യാപകമായ സാഹചര്യത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി
പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി
ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്.
വയനാട്,
കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന്
മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനിടെ പാലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍
മലവെള്ളത്തില്‍ പെട്ട് മൂന്നാം ക്ലാസുകാരി ആതിര മരണപ്പെട്ടു.
അട്ടപ്പാടിയിലെ
അനക്കല്ലിലാണ് അപകടമുണ്ടായത്. വ്യാപക നാശനഷ്ടം ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.
പലരുടേയും വീടുകള്‍ ഭാഗീകമായി തകര്‍ന്നു.സംസ്ഥാനത്തും ലക്ഷ്വ ദ്വീപിലും 21
വരെ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിച്ചിട്ടുണ്ട്