Image

'ഇശല്‍ രാവ്'മായി കണ്ണൂര്‍ ഷെറീഫ് സിഡ്‌നിയില്‍

Published on 19 September, 2017
'ഇശല്‍ രാവ്'മായി കണ്ണൂര്‍ ഷെറീഫ് സിഡ്‌നിയില്‍
 
സിഡ്‌നി: സിഡ്‌നിയിലെ സംഗീത പ്രേമികള്‍ക്ക് സംഗീതത്തിന്റെ വ്യത്യസ്ത അനുഭവം സമ്മാനിക്കുവാന്‍ മാപ്പിളഗാന രംഗത്തെ പ്രശസ്തനും, പിന്നണി ഗായകനുമായ കണ്ണൂര്‍ ഷെരീഫ് സിഡ്‌നിയിലെത്തുന്നു.

കെഎംസിസി ഓസ്‌ട്രേലിയ അണിയിച്ചൊരുക്കുന്ന 'ഇശല്‍ രാവ് ' എന്ന പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം നബീല്‍ പനോളി, ഫസീല ബാനു എന്നിവരും പങ്കെടുക്കും. സെപ്റ്റംബര്‍ 23 ശനിയാഴ്ച ബ്ലാക്കടൗണ്‍ കില്‍ഡെയര്‍ റോഡിലുള്ള ഹാളില്‍വച്ചു നടക്കുന്ന പരിപാടിയില്‍ ലഭിക്കുന്ന വരുമാനം പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. സിഡ്‌നിയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ (ഡിന്നര്‍ ഉള്‍പ്പെടെ) ഫാമിലി 60 ഡോളര്‍ ,മുതിര്‍ന്നവര്‍ സിംഗിള്‍ 20 ഡോളര്‍ ,കുട്ടികള്‍ (5 11 വയസ്) 15 ഡോളര്‍. 

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും നിയാസ് കണ്ണോത്ത് 0404161940, ഫൈസല്‍ മാലിക്കുളം 0451123526 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക