Image

ജിപിയുടെ പുതിയ സിനിമ വരുന്നു

Published on 21 September, 2017
ജിപിയുടെ പുതിയ സിനിമ വരുന്നു

പൃഥ്വിരാജിന് ശേഷം മലയാളി പെണ്‍കുട്ടികളുടെ മനം മയക്കിയ താരം ജിപിയാണ്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ഗോവിന്ദ് പത്മസൂര്യ എന്ന അവതാരകന്‍ സിനിമ നടനായി മാറിയത് വളരെ വേഗത്തിലായിരുന്നു. ഇപ്പോള്‍ ജിപിയെ കുറിച്ച് വാര്‍ത്തകളൊന്നും പുറത്ത് വരുന്നില്ലെങ്കിലും അദ്ദേഹം വലിയ രണ്ട് പ്രോജക്ടുകളുടെ തിരക്കിലാണ്.

നിലവില്‍ ജിപി രണ്ട് പ്രോജക്ടുകളുടെ തിരക്കുകളിലാണ്. ഒന്ന് മിനിസ്‌ക്രീനിലും മറ്റൊന്ന ബിഗ് സ്‌ക്രീനിലുമാണ്. അതില്‍ ഒന്ന് ഏഷ്യാനെറ്റിലെ ഡെയര്‍ ആന്‍ഡ് ഫിയര്‍ എന്ന പരിപാടിയുടെ അവതാരകനായിട്ടാണ് താരം എത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക