Image

സംവിധായകന്‍ ജോണി ആന്റണി സിനിമയില്‍ അഭിനയിക്കുന്നു

പി.കെ.സുനീഷ് ബാബു Published on 22 September, 2017
    സംവിധായകന്‍ ജോണി ആന്റണി സിനിമയില്‍ അഭിനയിക്കുന്നു
സംവിധായകന്‍ ജോണി ആന്റണി സിനിമയില്‍ അഭിനയിക്കുന്നു. കുഞ്ചാക്കോ ബോബന്‍  ചിത്രം ശിക്കാരി ശംഭുവിലാണ് ജോണി ആന്റണി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ആഴ്ച കോതമംഗലത്ത് ആരംഭിച്ചു. സി.ഐ.ഡി മൂസ, തുറുപ്പു ഗുലാന്‍, താപ്പാന, കൊച്ചിരാജാവ് ,  തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്റണി. ഇതാദ്യമായാണ് ജോണി ആന്റണിഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഓര്‍ഡിനറി ത്രീ ഡോട്ട്‌സ് മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഗീതും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രമാണിത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ. ജോണി ആന്റണി ഒടുവില്‍ സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്റെ തിരക്കഥയും നിഷാദ് കോയയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ശിവ അല്‍ഫോന്‍സ് എന്നിവരും ചിത്രത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക