താനെ: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍
തന്നെയുണ്ടെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ നിന്ന് പോലീസ്
അറസ്റ്റിലായ ദാവൂദിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറാണ് ഇക്കാര്യം പോലീസിനോട്
വെളിപ്പെടുത്തിയിട്ടുള്ളത്. പാകിസ്താനില്‍ ദാവൂദ് ഉപയോഗിക്കുന്ന നാല്
വിലാസങ്ങളും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
കെട്ടിടനിര്‍മാതാക്കളെ
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് താനെയിലെ വസതിയില്‍ നിന്ന്
ഇഖ്ബാല്‍ കസ്കര്‍ അറസ്റ്റിലാവുന്നത്. ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന
ഇന്ത്യയുടെ വാദങ്ങളെ തള്ളി രംഗത്തെത്തുന്ന പാകിസ്താന് തിരിച്ചടിയാവുന്നതാണ്
സഹോദരന്റെ വെളിപ്പെടുത്തല്‍.