Image

കൈകുഞ്ഞുമായി എയര്‍പോര്‍ട്ടില്‍ കുടങ്ങിയ മലയാളി കുടുംബത്തിന് സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 26 September, 2017
കൈകുഞ്ഞുമായി എയര്‍പോര്‍ട്ടില്‍ കുടങ്ങിയ മലയാളി കുടുംബത്തിന് സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി
റിയാദ്: അറാര്‍ എം ഒ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി തമ്പാന്‍ ആഷിലിയും കുടുംബവുമാണ് റിയാദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യാനാവാതെ കുടുങ്ങിയത്. കുട്ടിയുടെ വിസ അടിക്കാത്താതായിരുന്നു യാത്രമുടങ്ങാന്‍ കാരണം ഉദ്യോഗസ്ഥരോട് പലവട്ടം കാര്യങ്ങള്‍ പറഞ്ഞിട്ട് ഒന്നും നടക്കാതെ ആരും സഹായത്തിനില്ലാതെ കണ്ണിരോടെ കണ്ട അവസരത്തില്‍ ഒരു സുഹുര്‍ത്തിനെ യാത്രയാക്കുന്നതിന് വേണ്ടി വിമാനത്താവളത്തില്‍ എത്തിയ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകന്‍ റിഷി ലത്തീഫിന്റെ ശ്രദ്ധയില്‍ പെടുകയും അവരെ അദ്ദേഹത്തിന്റെ വണ്ടിയാല്‍ കയറ്റി റിയാദിലെക്ക് കൊണ്ടുവരുകയും ജീവകാരുന്ന്യ പ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിടന്റുമായ അയൂബ് കരൂപടന്നയും പി എം എഫ് ഗ്ലോബല്‍ വക്താവും മാധ്യമ പ്രവര്‍ത്തകനുമായ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍  ഈ വിഷയത്തില്‍ ഇടപെടുകയും ഉടനെ അവരെ  റിയാദിലെ ജവാസത്തില്‍ കൊണ്ടുപോയെങ്കിലും അവിടെ നിന്ന് എക്‌സിറ്റ് ലഭിക്കാതെ വന്നപ്പോള്‍ മലാസ് തര്‍ഹീലില്‍ വന്ന് കുട്ടിയുടെ വിസ സംബന്ധമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി എക്‌സിറ്റ് അടിച്ചുകിട്ടുകയും ചെയ്തു


പതിനൊന്ന് മാസം മുന്‍പാണ് ആഷിലി ലീവ് കഴിഞ്ഞ്  നാട്ടില്‍ നിന്ന് അറാറില്‍ എത്തിയത് നാട്ടില്‍ നിന്ന് വരുമ്പോള്‍ ഗര്‍ഭിണിയായിരുന്ന അവര്‍ ഏഴാം മാസത്തില്‍ നാട്ടിലേക്ക് പ്രസവത്തിനായി നാട്ടിലേക്ക് തിരിക്കാന്‍ ഇരുന്ന അവര്‍ക്ക്  കലശലായ വയര്‍വേദനമൂലം ജോലി ചെയ്യുന്ന അതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ഉടനെ തന്നെ ഒപെറെഷനിലൂടെ കുട്ടിയെ രക്ഷിക്കുകയും തുടര്‍ന്ന് രണ്ടുമാസത്തോളം കുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നു ഇവരെ പരിചരിക്കുന്നതിനുവേണ്ടി ഈ സമയത്താണ് നാട്ടില്‍ നിന്ന് ഭര്‍ത്താവിനെയും അമ്മയെയും വിസിറ്റിംഗ് വിസയില്‍ കൊണ്ടുവരുകയും ചെയ്തിരുന്നു അതിനിടയില്‍ നിയമപ്രകാരം കുട്ടിയുടെ പാസ്‌പോര്‍ട്ട് എടുക്കുകയും മറ്റുകാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് നല്ല സഹകരണമാണ് ആഷിലിക്ക് ലഭിച്ചത്  നാട്ടില്‍ പോകുന്നതിനായി അറാര്‍ ജവാസാത്ത് കാര്യാലയത്തില്‍ എക്‌സിറ്റ് അടിക്കുന്നതിന് പോയപ്പോള്‍ ആഷ്‌ലിക്ക് റീഎന്‍ട്രി അടിക്കുകയും കുട്ടിയുടെ  എക്‌സിറ്റ് വിസ അടിക്കാതെ എയര്‍പോര്‍ട്ടില്‍ അടിച്ചുതരുമെന്ന് പറഞ്ഞു ജവാസാത്ത് അതികൃതര്‍ പറഞ്ഞുവിടുകയുമാണ്  ചെയ്തത് അവരുടെ വാക്കിനെ വിശ്വസിച്ച് അറാറില്‍ നിന്ന് റിയാദ് എയര്‍പോര്‍ടട്ട് വഴി നാട്ടില്‍ പോകുന്നതിന് വേണ്ടി ബോര്‍ഡിംഗ് പാസ് ലഭിച്ചതിനുശേഷം എമിഗ്രഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ കുട്ടിയുടെ വിസ അടിക്കാതതിന്റെ പേരില്‍ യാത്ര കുട്ടിയുമായുള്ള യാത്ര തടസപെടുകയായിരുന്നു


വിസിറ്റിംഗ് വിസയില്‍ നാട്ടില്‍ നിന്ന് എത്തിയ ഭര്‍ത്താവിന്റെയും അമ്മയുടെയും വിസയുടെ കാലാവധി സെപ്റ്റംബര്‍ 24 ന് അവസാനിക്കാനിരിക്കെ യാത്ര മുടങ്ങിയതില്‍ ആകെ വിഷമത്തിലായിരുന്ന അവരുടെ എല്ലാ യാത്രാതടസങ്ങളും നീങ്ങി എല്ലാവര്‍ക്കും വീണ്ടും പുതിയ വിമാന ടിക്കറ്റ് എടുക്കുകയും ഇന്ന് പുലര്‍ച്ചെ (22-09-2017) മുബൈ വഴി കൊച്ചിയിലേക്ക് യാത്ര തിരിക്കും ചെയ്ത് തന്ന സഹായങ്ങള്‍ക്ക് ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ആഷിലിയും കുടുംബവും യാത്രയായി.

കൈകുഞ്ഞുമായി എയര്‍പോര്‍ട്ടില്‍ കുടങ്ങിയ മലയാളി കുടുംബത്തിന് സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി
കൈകുഞ്ഞുമായി എയര്‍പോര്‍ട്ടില്‍ കുടങ്ങിയ മലയാളി കുടുംബത്തിന് സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക