Image

ഫ്രാങ്ക്ഫര്‍ട്ടില്‍ മലങ്കരസഭ പുനരൈക്യ വാര്‍ഷികവും മാര്‍ യൗസേബിയൂസിന് യാത്രയയപ്പും 30 ന്

Published on 27 September, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ മലങ്കരസഭ പുനരൈക്യ വാര്‍ഷികവും മാര്‍ യൗസേബിയൂസിന് യാത്രയയപ്പും 30 ന്
   
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാസഭയുടെ 87ാം പുനരൈക്യ വാര്‍ഷികാഘോഷവും പാറശാല രൂപതയുടെ നിയുക്ത ബിഷപ്പുമായ ഡോ.തോമസ് മാര്‍ യൗസേബിയൂസിന് (നോര്‍ത്ത് അമേരിക്ക, കാനഡ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍) യാത്രയയപ്പും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തില്‍ ആഭിമുഖ്യത്തില്‍ നടത്തുന്നു.

സെപ്റ്റംബര്‍ 30 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രാങ്ക്ഫര്‍ട്ടിലെ സാന്റാ ഫമിലിയ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും. 

മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ലിംബുര്‍ഗ് രൂപത സഹായമെത്രാന്‍ ഡോ.തോമസ് ലോര്‍, ഫാ. അന്േ!റാ ബാറ്റിനിക്, ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ ഇടവക വികാരി ഫാ.തോമസ് ഈഴോര്‍മറ്റം, ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്ററും ചാപ്ലിനുമായ ഫാ.സന്തോഷ് തോമസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന ജൂബിലി ആഘോഷത്തില്‍ ഡോ.തോമസ് ലോര്‍, സ്‌റ്റെഫാന്‍ ഷൊയെ (നാഷണല്‍ ഡയറക്ടര്‍, ജര്‍മന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സ്) തുടങ്ങിയ വിശിഷ്ടാഥിതികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ജര്‍മനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫര്‍ട്ട് മിഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: Fr.Santhosh Thomas (Seelsorger der Syro-Malankaren in Deutschland), 06995196592/015228637403, Joseph Ponmelil(Vice-President, Pastoral Council) 06192-961977, Brooz Kanjirathamannil (Secretary, Frankfurt Mission Unit) 0162-7384737, Koshy Thottathil (Treasurer, Frankfurt Mission Unit) 06109-9669357.

Venue:Katholischen Pfarrkirche Sancta Familia, Pflugstr.1, 60431 Frankfurt (M) - Ginnheim.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക