Image

ക്‌നാനായ ഓണത്തനിമ 2017 വര്‍ണാഭമായി

Published on 28 September, 2017
ക്‌നാനായ ഓണത്തനിമ 2017 വര്‍ണാഭമായി
 
കുവൈത്ത്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെകെസിഎ) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22ന് അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ സംഘടിപ്പിച്ച “എസ്രാ ക്‌നാനായ സിറ്റി ക്‌നാനായ ഓണത്തനിമ 2017” വര്‍ണാഭമായി. 

മാവേലിയുടെയും പുലികളിയുടേയുടെയും ചെണ്ടമേളത്തിന്റെയും അകന്പടിയോടെ നടന്ന ഘോഷയാത്രക്ക് ശേഷം നടന്ന പൊതുയോഗം പ്രശസ്ത സിനിമ സംവിധായകന്‍ ദിലീഷ് പോത്തന്‍ ഉദ്ഘാടനം ചെയ്തു. 

കെകെസിഎ പ്രസിഡന്റ് ജോബി പുളിക്കോലില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ എസ്രാ ക്‌നാനായ സിറ്റി പ്രതിനിധി സച്ചിന്‍ പട്ടുമാക്കില്‍, ജനറല്‍ സെക്രട്ടറി ജയേഷ് ഓണശേരില്‍, ഫാ. പ്രകാശ് തോമസ്, ഫാ. കാച്ചുമോന്‍ തോമസ്, കെസിവൈഎല്‍ ചെയര്‍മാന്‍ സാലസ് എബ്രഹാം, കെകെസിഎല്‍ ചെയര്‍മാന്‍ സാനു ബെന്നി, കെകെസിഎ ട്രഷറര്‍ മെജിത് ജേക്കബ് എന്നിവര്‍ സംസാരിച്ചു. കേരള സര്‍ക്കാരുമായി സഹകരിച്ചു കോട്ടയം രൂപത നടപ്പിലാക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഗൃഹശ്രീ പദ്ധതിയിലെ 5 വീടുകള്‍ക്കുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ മനോജ് പൂഴിക്കുന്നേല്‍ നിര്‍വഹിച്ചു. സിജോ എബ്രഹാം, ആര്‍ഫിന്‍ ബിജു സൈമണ്‍, മരിയ ടൈറ്റ്‌സ് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

കെകെസിഎ വൈസ് പ്രസിഡന്റ് സജി തോട്ടികാട്ട്, ജോയിന്റ് സെക്രട്ടറി സോജന്‍, ജോയിന്റ് ട്രഷറര്‍ കെ.എ. സജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നാട്ടില്‍നിന്നുമെത്തിയ പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും മുഖ്യ ആകര്‍ഷണമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക